റിക്കി പോണ്ടിങ് ഫെയ്ബുക്ക്
Sports

'ശ്രേയസിന്റെ ആ തീരുമാനം കലക്കി'; ലഖ്‌നൗവിനെതിരായ വിജയത്തില്‍ നിര്‍ണായകം, പുകഴ്ത്തി റിക്കി പോണ്ടിങ്

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത പഞ്ചാബ് കിങ്സ് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 236 റണ്‍സെടുത്തത്.

സമകാലിക മലയാളം ഡെസ്ക്

ധര്‍മ്മശാല: ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെയുള്ള തകര്‍പ്പന്‍ ജയത്തിന് പിന്നാലെ നായകന്‍ ശ്രേയസ് അയ്യരെ പുകഴ്ത്തി പരിശീലകന്‍ റിക്കി പോണ്ടിങ്. ജോഷ് ഇംഗ്ലിസിനെ മൂന്നാമാനായി ബാറ്റിങ്ങിനിറക്കാനുള്ള ശ്രേയസിന്റെ തീരുമാനം ശരിയായിരുന്നുവെന്നാണ് പോണ്ടിങ് പ്രതികരിച്ചത്. മത്സരത്തില്‍ പഞ്ചാബിന് മികച്ച തുടക്കം ലഭിക്കാന്‍ ഇത് സഹായിച്ചെന്നും പോണ്ടിങ് പറഞ്ഞു.

ബാറ്റിങ് തുടക്കത്തില്‍ പഞ്ചാബിന് ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യയെ നഷ്ടമായെങ്കിലും പ്രഭ്സിമ്രാന്‍ സിങ്ങുമായി ചേര്‍ന്ന് മികച്ച തുടക്കം നല്‍കാന്‍ ഇംഗ്ലിസിന് കഴിഞ്ഞു. രണ്ടാം വിക്കറ്റില്‍ ഇരുവരും 22 പന്തില്‍ 48 റണ്‍സിന്റെ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 30 റണ്‍സ് നേടിയ ഇംഗ്ലിസ്, മായങ്ക് യാദവിന്റെ ഓവറില്‍ മൂന്ന് സിക്സറുകളും ഒരു ബൗണ്ടറിയും നേടി.

'ഇത് ക്യാപ്റ്റന്‍ കൊണ്ടുവന്ന തന്ത്രമായിരുന്നു, അത്തരമൊരു പിച്ചില്‍, ഇത് ശരിയായ കാര്യമാണെന്ന് ശ്രേയസ് കരുതി. ഒരു വിക്കറ്റ് നേരത്തെ വീണാല്‍, ഇംഗ്ലിസിനെ ഇറക്കുക, മായങ്ക് നേരത്തെ തന്നെ പന്തെറിയുമെന്ന് ഞങ്ങള്‍ മനസിലാക്കി, സാധാരണയായി വളരെ ഷോര്‍ട്ട് ബൗള്‍ എറിയുന്ന മായങ്കിനെതിരെ ഇംഗ്ലിസ് നന്നായി ബാറ്റുചെയ്യും. മത്സരത്തില്‍ ആ പുള്‍ ഷോട്ടുകള്‍ അതിശയകരമായിരുന്നു' പോണ്ടിങ് മത്സരശേഷം പറഞ്ഞു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത പഞ്ചാബ് കിങ്സ് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 236 റണ്‍സെടുത്തത്. സെഞ്ച്വറിയുടെ വക്കോളമെത്തിയ ഓപ്പണര്‍ പ്രഭ്സിമ്രാന്‍ സിങ്ങാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍. പ്രഭ്സിമ്രാന്‍ 91 റണ്‍സെടുത്ത് പുറത്തായി. 48 പന്തില്‍ ആറു ഫോറും ഏഴു സിക്സും ഉള്‍പ്പെടുന്നതായിരുന്നു പ്രഭ്സിമ്രാന്റെ ഇന്നിങ്സ്. 14 പന്തില്‍ 30 റണ്‍സ് നേടിയ ഇംഗ്ലിസിന്റെ ഇന്നിങ്‌സില്‍ നാല് സിക്‌സും ഒരു ഫോറുമാണുണ്ടായിരുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT