വിക്കറ്റ് നേട്ടമാഘോഷിക്കുന്ന സ്റ്റോക്സും ശ്രേയസും ട്വിറ്റര്‍
Sports

ഒറ്റ ഏറില്‍ കുറ്റി തെറിപ്പിച്ച് ശ്രേയസ്; സ്‌റ്റോക്‌സിന് അതേ നാണയത്തില്‍ മറുപടി

രണ്ടാം ഇന്നിങ്‌സില്‍ ശ്രേയസിനെ ബെന്‍ സ്‌റ്റോക്‌സ് ക്യാച്ചെടുത്താണ് പുറത്താക്കിയത്

സമകാലിക മലയാളം ഡെസ്ക്

വിശാഖപട്ടണം: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ജയം പിടിച്ചു. മത്സരത്തില്‍ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സിന്റെ പുറത്താകലാണ് ഇന്ത്യക്ക് നിര്‍ണായകമായത്. ഇംഗ്ലീഷ് ക്യാപ്റ്റന്‍ റണ്ണൗട്ടായി മടങ്ങുകയായിരുന്നു. 11 റണ്‍സില്‍ നില്‍ക്കെയാണ് മടക്കം.

സ്റ്റോക്‌സിനെ ശ്രേയസ് അയ്യര്‍ നേരിട്ടുള്ള ഏറില്‍ റണ്ണൗട്ടാക്കുകയായിരുന്നു. ഔട്ടിനു ശേഷം ശ്രേയസ് കൈവിരല്‍ ഉയര്‍ത്തി ആഘോഷിച്ചതാണ് ആരാധകരുടെ കണ്ണിലുടക്കിയത്. അതൊരു മിമിക്രി കൂടിയായിരുന്നു.

അതിനൊരു കാരണം കൂടിയുണ്ട്. രണ്ടാം ഇന്നിങ്‌സില്‍ ശ്രേയസിനെ ബെന്‍ സ്‌റ്റോക്‌സ് ക്യാച്ചെടുത്താണ് പുറത്താക്കിയത്. ആ സമയത്ത് സ്‌റ്റോക്‌സ് കൈവിരല്‍ ഉയര്‍ത്തിയാണ് വിക്കറ്റ് നേട്ടം ആഘോഷിച്ചത്.

സമാന ആഘോഷമാണ് തിരിച്ചു വിക്കറ്റെടുത്ത് ശ്രേയസ് നടത്തിയത്. സംഭവം ആരാധകര്‍ ഏറ്റെടുത്തു.

മത്സരത്തില്‍ ഇന്ത്യ 106 റണ്‍സിന്റെ വിജയം സ്വന്തമാക്കി. 399 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് 292 റണ്‍സില്‍ പുറത്തായി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

SCROLL FOR NEXT