ശ്രേയസ് അയ്യര്‍/  പിടിഐ
Sports

മൈതാനത്തിറങ്ങാന്‍ മണിക്കൂറുകള്‍ ശേഷിക്കെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ് ശ്രേയസ് അയ്യര്‍, ടീം ക്യാംപ് വിട്ടു

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഓസ്‌ട്രേലിയ എ ടീമിനെതിരായ രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ് ശ്രേയസ് അയ്യര്‍. ടീം ക്യാംപ് വിട്ട അയ്യര്‍ ഇന്ന് തുടങ്ങിയ രണ്ടാം ടെസ്റ്റില്‍ കളിക്കുന്നില്ല.വ്യക്തിപരമായ ചില കാരണങ്ങളാല്‍ ശ്രേയസ് അയ്യര്‍ ലക്‌നൗവിലെ ടീം ക്യാംപ് വിട്ടെന്നാണ് അനൗദ്യോഗികമായ വിവരം. ശ്രേയസിന്റെ അഭാവത്തില്‍ യുവതാരം ധ്രുവ് ജുറേലാണു ടീമിനെ നയിക്കുന്നത്.

ശ്രേയസ് അയ്യര്‍ ടീം വിടാനുള്ള കാരണം എന്താണെന്ന് താരമോ, ബിസിസിഐയോ പ്രതികരിച്ചിട്ടില്ല. ശ്രേയസ് അയ്യര്‍ മുംബൈയിലേക്കു പോയതായും സിലക്ടര്‍മാരെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നുമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മാനേജ്‌മെന്റില്‍നിന്നുള്ള പ്രതികരണം. വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ശ്രേയസ് ഇന്ത്യന്‍ ടീമിലേക്കു തിരിച്ചെത്തുമെന്നായിരുന്നു ആരാധക പ്രതീക്ഷ. അതിനിടെയാണ് ശ്രേയസ് ഇന്ത്യ എ ക്യാപ്റ്റന്‍സി ഒഴിഞ്ഞത്.

ഓസ്‌ട്രേലിയ എ ടീമിനെതിരായ ആദ്യ ടെസ്റ്റില്‍ ശ്രേയസിനു തിളങ്ങാന്‍ സാധിച്ചിരുന്നില്ല. രണ്ട് ഇന്നിങ്‌സുകളിലുമായി എട്ട്, 13 റണ്‍സുകളാണു താരം നേടിയത്. ട്വന്റി20യില്‍ ഇംഗ്ലണ്ടിനെതിരായ പര്യടനത്തിലും ഏഷ്യാ കപ്പ് ടീമിലേക്കും ശ്രേയസിനെ ബിസിസിഐ പരിഗണിച്ചിരുന്നില്ല. കഴിഞ്ഞ ഐപിഎലില്‍ തകര്‍ത്തടിച്ച താരം, പഞ്ചാബ് കിങ്‌സിനെ ഫൈനല്‍ വരെയെത്തിച്ചിരുന്നു.

Shreyas Iyer resigns from India A captaincy before the second test against Australia A

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

SCROLL FOR NEXT