ശ്രേയസ് അയ്യർ/ എഎഫ്പി 
Sports

ഇന്ത്യക്ക് തിരിച്ചടി; ശ്രേയസ് പുറത്ത്; ന്യൂസിലന്‍ഡിനെതിരെ കളിക്കില്ല

പുറത്തേറ്റ പരിക്കിനെ തുടര്‍ന്നാണ് താരത്തിന്റെ പിന്‍മാറ്റം

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: നൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് സ്റ്റാര്‍ ബാറ്റര്‍ ശ്രേയസ് അയ്യര്‍ പുറത്ത്. പരിക്കാണ് താരത്തിന് തിരിച്ചടിയായത്. രജത് പടിദാറിനെ ശ്രേയസിന്റെ പകരക്കാരനായി ടീമിലേക്ക് എടുത്തു. പോരാട്ടം നാളെ തുടങ്ങാനിരിക്കെ താരത്തിന്റെ പുറത്താകല്‍ ഇന്ത്യക്ക് തിരിച്ചടിയായി. 

പുറത്തേറ്റ പരിക്കിനെ തുടര്‍ന്നാണ് താരത്തിന്റെ പിന്‍മാറ്റം. കൂടുതല്‍ പരിശോധനകള്‍ക്കും ചികിത്സയ്ക്കുമായി ശ്രേയസ് ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് പോകും. 

ന്യൂസിലന്‍ഡിനെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്. നാളെയാണ് ആദ്യ പോരാട്ടം. പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങള്‍ 21, 24 തീയതികളിലാണ് അരങ്ങേറും. 

ഐപിഎല്ലില്‍ വെട്ടിത്തിളങ്ങിയതും നടപ്പ് രഞ്ജി സീസണിലെ മികവുമാണ് രജതിന് വഴി തുറന്നത്. വിദര്‍ഭയ്‌ക്കെതിരെ താരം ഈയടുത്ത് സെഞ്ച്വറി നേടിയിരുന്നു. സമ്മര്‍ദ്ദങ്ങളില്‍ ചാഞ്ചല്യമില്ലാതെ സ്പിന്‍, പേസ് വ്യത്യാസമില്ലാതെ ബാറ്റ് വീശാന്‍ മികവുള്ള താരം കൂടിയാണ് രജത് പടിദാര്‍. ശ്രേയസിന്റെ അഭാവത്തില്‍ ഏകദിനത്തിലും ഇഷാന്‍ കിഷന് മികവ് തെളിയിക്കാനുള്ള അവസരം കൂടി തുറന്നു കിട്ടുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം

'നിങ്ങളുടെ പുരുഷനൊരു നായ ആയിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍'; ടോക്‌സിക് പങ്കാളി മീമുകളില്‍ അനുപമയുടെ കമന്റ്; ലക്ഷ്യം ധ്രുവ്?