ഐപിഎൽ കിരീടവുമായി ശ്രേയസ് അയ്യർ  എക്സ്
Sports

26.75 കോടി! ഐപിഎല്ലിലെ ഏറ്റവും വിലയേറിയ താരമായി ശ്രേയസ് അയ്യര്‍, ടീമിലെത്തിച്ച് പഞ്ചാബ്

അര്‍ഷ്ദീപ് സിങിന് 18 കോടി, ജോസ് ബട്‌ലര്‍ 15.75 കോടിയ്ക്ക് ഗുജറാത്തില്‍

Author : സമകാലിക മലയാളം ഡെസ്ക്

ജിദ്ദ: ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമെന്ന നേട്ടം ഇനി ശ്രേയസ് അയ്യര്‍ക്ക്. മുന്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് നായകനെ പഞ്ചാബ് കിങ്‌സാണ് റെക്കോര്‍ഡ് തുകയ്ക്ക് വിളിച്ചെടുത്തത്. 26.75 കോടി രൂപയ്ക്കാണ് ശ്രേയസിനെ പഞ്ചാബ് സ്വന്തമാക്കിയത്.

ഡല്‍ഹി ക്യാപിറ്റല്‍സും അവസാന ഘട്ടം വരെ ശ്രേയസിനായി ശ്രമം നടത്തിയിരുന്നു. 26.50 കോടി വരെ ഡല്‍ഹി വിളിച്ചെങ്കിലും അതിനും മുകളിലേക്ക് പഞ്ചാബ് വിളിച്ചതോടെ ഡല്‍ഹി പിന്‍മാറി.

അര്‍ഷ്ദീപ് സിങ്

ലേലത്തില്‍ ആദ്യമെത്തിയത് ഇന്ത്യന്‍ പേസര്‍ അര്‍ഷ്ദീപ് സിങാണ്. താരത്തെ പഞ്ചാബ് കിങ്‌സ് തന്നെ വിളിച്ചെടുത്തു. 18 കോടി രൂപയ്ക്കാണ് അവര്‍ ലേലത്തില്‍ താരത്തെ വീണ്ടും സ്വന്തമാക്കിയത്.

ജോസ് ബട്‌ലര്‍

മുന്‍ രാജസ്ഥാന്‍ റോയല്‍സ് ഓപ്പണറും ഇംഗ്ലണ്ട് നായകനുമായ ജോസ് ബട്‌ലറെ ഗുജറാത്ത് ടൈറ്റന്‍സ് ടീമിലെത്തിച്ചു. താരത്തെ 15.75 കോടിയ്ക്കാണ് ഗുജറാത്ത് സ്വന്തമാക്കിയത്.

കഗിസോ റബാഡ

ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗിസോ റബാഡയെ ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കി. 10.75 കോടിയ്ക്കാണ് താരത്തെ ഗുജറാത്ത് വിളിച്ചെടുത്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT