ശ്രേയസ് അയ്യര്‍ (Shreyas Iyer) X
Sports

10 ദിവസത്തിനിടെ വീണ്ടും ഫൈനല്‍ തോറ്റ് ശ്രേയസ് അയ്യര്‍!

ഐപിഎല്‍ ഫൈനല്‍ തോല്‍വിക്ക് പിന്നാലെ മുംബൈ ടി20 ലീഗിലും തിരിച്ചടി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പത്ത് ദിവസത്തിനിടെ മറ്റൊരു ടി20 പോരാട്ടത്തിന്റെ ഫൈനലില്‍ തോല്‍വി അറിഞ്ഞ് ശ്രേയസ് അയ്യര്‍ (Shreyas Iyer). ഐപിഎല്‍ ഫൈനലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനോട് പരാജയപ്പെട്ടാണ് പഞ്ചാബ് കിങ്‌സ് നായകന്‍ കൂടിയായ ശ്രേയസ് മുംബൈ ടി20 ലീഗ് കളിക്കാനിറങ്ങിയത്. ഈ പോരാട്ടത്തിന്റെ ഫൈനലിലും ശ്രേയസിന്റെ ടീം പക്ഷേ തോല്‍വി നേരിട്ടു.

സോബോ മുംബൈ ഫാല്‍ക്കണ്‍സ് താരമാണ് ശ്രേയസ്. ഫൈനലില്‍ മുംബൈ സൗത്ത് സെന്‍ട്രല്‍ മറാത്ത റോയല്‍സ് ടീമിനോടാണ് ശ്രേയസും സംഘവും പരാജയം അറിഞ്ഞത്. മത്സത്തില്‍ ഐപിഎല്‍ ഫൈനലില്‍ എന്നപോലെ താരം ബാറ്റിങിലും പരാജയപ്പെട്ടു.

മത്സരത്തില്‍ ഫാല്‍ക്കണ്‍സിനു 157 റണ്‍സ് മാത്രമാണ് ബോര്‍ഡില്‍ ചേര്‍ക്കാനായത്. മറാത്ത റോയല്‍സ് 4 പന്തുകള്‍ ബാക്കി നില്‍ക്കെ ജയം പിടിച്ചു. ഫൈനലില്‍ ശ്രേയസിന് 17 പന്തില്‍ 12 റണ്‍സ് മാത്രമാണ് നേടാനായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT