india_w 
Sports

ഇംഗ്ലണ്ട് 396ന് ഡിക്ലയര്‍ ചെയ്തു; ഇന്ത്യന്‍ വനിതകള്‍ പൊരുതുന്നു; വിക്കറ്റ് നഷ്ടമില്ലാതെ 71

ഇംഗ്ലണ്ട് 396ന് ഡിക്ലയര്‍ ചെയ്തു; ഇന്ത്യന്‍ വനിതകള്‍ പൊരുതുന്നു; വിക്കറ്റ് നഷ്ടമില്ലാതെ 63

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇംഗ്ലണ്ട് വനിതാ ടീമിനെതിരായ ടെസ്റ്റ് പോരാട്ടത്തില്‍ ഇന്ത്യന്‍ വനിതകള്‍ പൊരുതുന്നു. ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 396 റണ്‍സെടുത്ത് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. 

മറുപടി ബാറ്റിങ് തുടങ്ങിയ ഇന്ത്യന്‍ വനിതകള്‍ വിക്കറ്റ് നഷ്ടമില്ലാതെ 71 റണ്‍സെന്ന നിലയിലാണ്. 65 പന്തില്‍ നാല് ഫോറുകള്‍ സഹിതം 27 റണ്‍സുമായി സ്മൃതി മന്ധനയും 75 പന്തില്‍ 7 ഫോറും ഒരു സിക്‌സും സഹിതം 43 റണ്‍സുമായി അരങ്ങേറ്റക്കാരി ഷഫാലി വര്‍മയുമാണ് ക്രീസില്‍. പത്ത് വിക്കറ്റുകള്‍ കൈയിലിരിക്കെ ഇംഗ്ലണ്ടിന്റെ സ്‌കോറിനൊപ്പമെത്താന്‍ ഇന്ത്യക്ക് 325 റണ്‍സ് കൂടി വേണം. 

നേരത്തെ ടോസ് നേടി ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്‍ ഹെതര്‍ നൈറ്റ് (95), ഓപണര്‍ തമ്മി ബ്യുമൊണ്ട് (66), സോഫിയ ഡങ്ക്‌ലി (പുറത്താകാതെ 74), ഒന്‍പതാം സ്ഥാനത്തിറങ്ങി തീപ്പൊരി ബാറ്റിങുമായി കളം നിറഞ്ഞ അന്യ ഷ്‌റബ്‌സോള്‍ (33 പന്തില്‍ 47) എന്നിവരുടെ മികവിലാണ് ഇംഗ്ലണ്ട് മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്. 

ഇന്ത്യക്കായി ടെസ്റ്റില്‍ അരങ്ങേറിയ സ്‌നേഹ് റാണ നാല് വിക്കറ്റുകള്‍ സ്വന്തമാക്കി അരങ്ങേറ്റം അവിശ്വസനീയമാക്കി. ദീപ്തി ശര്‍മ മൂന്ന് വിക്കറ്റും വെറ്ററന്‍ പേസര്‍ ജുലന്‍ ഗോസ്വാമി ഒരു വിക്കറ്റും സ്വന്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

കേന്ദ്ര സർക്കാർ സ്ഥാപനമായ എൻജിനീയേഴ്സ് ഇന്ത്യയിൽ മാനേജ്മെന്റ് ട്രെയിനി ആകാം, മാർച്ച് 20 മുതൽ ഏപ്രിൽ 13 വരെ അപേക്ഷിക്കാം

പഴങ്ങൾ കഴിക്കാൻ കൃത്യമായ സമയം ഏതാണ്?

'276 ദിവസമാണ് ഞാൻ ഇതിനായി കാത്തിരുന്നത്'; സൂര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ആന്റണി പെപ്പെ

ടി എം നാരായണന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

SCROLL FOR NEXT