ശുഭ്മാൻ ഗിൽ/ഫയല്‍ ചിത്രം 
Sports

ശുഭ്മാന്‍ ഗില്ലിന് പരിക്ക്, ഇംഗ്ലണ്ട് പരമ്പര നഷ്ടം; പകരം ഓപ്പണിങ്ങില്‍ ഈ രണ്ട് പേര്‍ പരിഗണനയില്‍

ഗില്ലിന് പകരം മായങ്ക് അഗര്‍വാളോ ഹനുമാ വിഹാരിയോ രോഹിത്തിനൊപ്പം ഓപ്പണിങ്ങിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ട്

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇന്ത്യന്‍ യുവതാരം ശുഭ്മാന്‍ ഗില്ലിന് പരിക്ക്. ഇതേ തുടര്‍ന്ന് ഗില്ലിന് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര നഷ്ടമാവും എന്നാണ് റിപ്പോര്‍ട്ട്. ഗില്ലിനെ ശസ്ത്രക്രിയക്ക് വിധേയനാക്കണോ എന്നതില്‍ തീരുമാനം ഉടനുണ്ടായേക്കും. 

ഗില്ലിന് പകരം മായങ്ക് അഗര്‍വാളോ ഹനുമാ വിഹാരിയോ രോഹിത്തിനൊപ്പം ഓപ്പണിങ്ങിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ട്. കെ എല്‍ രാഹുല്‍ മധ്യനിരയില്‍ കളിക്കും. അഞ്ച് ടെസ്റ്റുകളാണ് ഇംഗ്ലണ്ടിനെതിരെ ഇന്ത്യ കളിക്കുക. 

കെ എല്‍ രാഹുലിനെ മധ്യനിരയില്‍ ഇറക്കാനാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് ശ്രമിക്കുന്നതെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ന്യൂബോളില്‍ രാഹുലിന്റെ കളി മികച്ചതായിരുന്നില്ല എന്ന വിലയിരുത്തലും കിങ്‌സ് ഇലവന്‍ പഞ്ചാബ് നായകനെ മധ്യനിരയില്‍ ഇറക്കാന്‍ കാരണമായി പറയുന്നു. 

ന്യൂബോളില്‍ കളിക്കാനുള്ള തന്റെ മികവ് ഹനുമാ വിഹാരി തെളിയിച്ചിട്ടുമുണ്ട്. ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്ക് മുന്‍പ് ഗില്‍ പരിക്കില്‍ നിന്ന് മുക്തനാവാനുള്ള സാധ്യത വിരളമാണ്. എന്നാല്‍ ഇംഗ്ലണ്ടില്‍ വെച്ച് തന്നെ ഗില്ലിന് ചികിത്സ ലഭ്യമാക്കാനാണ് ബിസിസിഐയുടെ നീക്കം. 

പരിക്കിലേക്ക് വീണതില്‍ ഗില്‍ അസ്വസ്ഥനാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗില്ലിന്റെ കരിയറില്‍ നിര്‍ണായകമാവാന്‍ പോകുന്നതാവും ഇംഗ്ലണ്ട് പര്യടനം എന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്. എന്നാല്‍ ഗൗരവമേറിയ പരിക്കിലേക്കാണ് ഗില്ലിപ്പോള്‍ വീണിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം