Shubman Gill  x
Sports

ക്യാപ്റ്റനായി തിരിച്ചെത്തി; 0, 14, ബാറ്റിങ് പാളി; ടീമിന് കനത്ത തോല്‍വിയും; ഗില്ലിന് നിരാശ മാത്രം

രഞ്ജി ട്രോഫി കളിക്കാനിറങ്ങിയ ഇന്ത്യന്‍ ക്യാപ്റ്റന് വന്‍ തിരിച്ചടി

സമകാലിക മലയാളം ഡെസ്ക്

സൗരാഷ്ട്ര: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ടെസ്റ്റ്, ഏകദിന നായകനായ ശുഭ്മാന്‍ ഗില്ലിനു സ്ഥാനമില്ലായിരുന്നു. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പര അവസാനിച്ചതിനു പിന്നാലെ ഗില്‍ രഞ്ജി ട്രോഫി കളിക്കാനിറങ്ങിയെങ്കിലും ഇന്ത്യന്‍ ക്യാപ്റ്റനു നിരാശ. പഞ്ചാബ് ക്യാപ്റ്റനായി കളിക്കാനിറങ്ങിയ ഗില്‍ രണ്ടിന്നിങ്‌സിലും ബാറ്റിങില്‍ പരാജയപ്പെട്ടു. മാത്രമല്ല പഞ്ചാബ് സൗരാഷ്ട്രക്കെതിരെ 194 റണ്‍സിന്റെ കനത്ത പരാജയം ഏറ്റുവാങ്ങിയതും ഗില്ലിനു ക്ഷീണമായി.

സ്‌കോര്‍ സൗരാഷ്ട്ര ഒന്നാം ഇന്നിങ്‌സ് 172 റണ്‍സ്, രണ്ടാം ഇന്നിങ്‌സ് 286 റണ്‍സ്. പഞ്ചാബ് 139, 125.

സൗരാഷ്ട്രയ്ക്കെതിരായ പോരാട്ടത്തില്‍ താരം ഒന്നാം ഇന്നിങ്‌സില്‍ പൂജ്യത്തിനു പുറത്തായി. രണ്ടാം ഇന്നിങ്‌സില്‍ ഗില്‍ 14 റണ്‍സെടുത്തും മടങ്ങി. രണ്ടിന്നിങ്‌സിലും ടീമിന് 150 റണ്‍സ് തികയ്ക്കാന്‍ പോലും സാധിക്കാത്തതും ഗല്ലിനു ക്ഷീണമായി.

ഒന്നാം ഇന്നിങ്‌സില്‍ വെറും രണ്ട് പന്തുകള്‍ മാത്രമാണ് ഗില്ലിനു നേരിടാന്‍ സാധിച്ചത്. താരം അഞ്ചാം സ്ഥാനത്താണ് ബാറ്റിങിനിറങ്ങിയത്. പാര്‍ഥ് ഭട്ടിന്റെ പന്തില്‍ ഗില്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങിയാണ് ഒന്നാം ഇന്നിങ്‌സെിലെ മടക്കം. രണ്ടാം ഇന്നിങ്‌സില്‍ നാലാമാതായി ക്രീസിലെത്തിയ ഗില്‍ ഭട്ടിന്റെ പന്തില്‍ തന്നെ വിക്കറ്റിനു മുന്നില്‍ കുരുങ്ങി.

വരുന്ന കുറച്ചു ദിവസങ്ങളില്‍ ഇന്ത്യക്ക് ടെസ്റ്റ്, ഏകദിന മത്സരങ്ങളില്ല. ഫെബ്രുവരി 7 മുതല്‍ ഇന്ത്യ ലോകകപ്പ് കളിക്കാനിറങ്ങും. ഇതോടെയാണ് ടി20 ടീമില്‍ ഉള്‍പ്പെടാത്ത ഗില്‍ രഞ്ജിയില്‍ കളിച്ചത്. എന്നാല്‍ ഇടവേളയ്ക്കു ശേഷമുള്ള മടക്കം നിരാശയുടേതായി.

India’s Test and ODI captain Shubman Gill is playing for Punjab in the Ranji Trophy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വികസന വഴിയില്‍ വിഴിഞ്ഞം; പൈലിങ്ങിന്റെ സ്വിച്ച്ഓണ്‍ നിര്‍വഹിച്ച് മുഖ്യമന്ത്രി, രണ്ടാംഘട്ട നിര്‍മാണത്തിന് തുടക്കം

മൂന്നും നാലും മണിക്കൂർ മാത്രം ഉറക്കം, ഉറക്കക്കുറവ് ശരീരത്തെ ബാധിക്കുന്നതെങ്ങനെ

'അവരുടെ ജീവിതത്തിലെ സുപ്രധാനമായ ഒരേട് തുറക്കപ്പെട്ടു'; മകന്റെ വിവാഹവാർത്ത പങ്കുവച്ച് കണ്ണൻ സാ​ഗർ

മൂന്നാം ബലാത്സംഗക്കേസ്: രാഹുല്‍ മാങ്കൂട്ടത്തില്‍ ജയില്‍ തുടരും, റിമാന്‍ഡ് കാലാവധി നീട്ടി

'യീീീ ഹാാാാ....'; ജമ്പനായി മോഹന്‍ലാല്‍, ജിത്തു മാധവന്‍ സംവിധാനം; മോഹം പങ്കിട്ട് ആരാധകന്‍; കൊടുംപിരി കൊണ്ട ചര്‍ച്ച

SCROLL FOR NEXT