പരിക്കേറ്റ് ക്രീസ് വിടുന്ന ​ഗിൽ, Shubman Gill x
Sports

ക്യാപ്റ്റൻ ഗില്‍ രണ്ടാം ടെസ്റ്റ് കളിക്കില്ല? ആശുപത്രി വിട്ടു

കഴുത്തിനു വേദന അനുഭവപ്പെട്ട് ഇന്ത്യന്‍ ക്യാപ്റ്റന്‍ ബാറ്റിങിനിടെ റിട്ടയേര്‍ഡ് ഹര്‍ട്ടായിരുന്നു

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിനിടെ ബാറ്റിങിനിറങ്ങി 3 പന്തുകള്‍ നേരിട്ട് പരിക്കേറ്റ് മടങ്ങിയ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ആശുപത്രി വിട്ടു. താരം നിലവില്‍ കൊല്‍ക്കത്തയിലെ ടീം ഹോട്ടലില്‍ വിശ്രമത്തിലാണ്. കഴുത്തു വേദനയെ അസഹ്യമായതോടെയാണ് താരം 3 പന്തുകള്‍ നേരിട്ട് 4 റണ്‍സുമായി റിട്ടയേര്‍ഡ് ഹര്‍ട്ടായത്.

ക്യാപ്റ്റന്‍ നിരീക്ഷണത്തില്‍ തന്നെയാണ് നിലവില്‍. സ്‌കാനിങ്, എംആര്‍ഐ, പതിവ് പരിശോധനകള്‍ എന്നിവയെല്ലാം തുടരും. ഇതോടെ ഗില്‍ രണ്ടാം ടെസ്റ്റ് കളിച്ചേക്കില്ലെന്ന നിലയിലുള്ള റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്.

രണ്ടാം ടെസ്റ്റ് ഗുവാഹത്തിയിലാണ് നടക്കുന്നത്. കൊല്‍ക്കത്തയില്‍ നിന്നു ബുധനാഴ്ചയാണ് ഇന്ത്യന്‍ ടീം ഗുവാഹത്തിയിലേക്ക് പോകുന്നത്. ഇന്ത്യന്‍ സംഘത്തിനൊപ്പം ഗില്ലും യാത്ര ചെയ്യുമെന്നാണ് നിലവില്‍ വരുന്ന വിവരം. പരിക്കിന്റെ അസ്വസ്ഥതകള്‍ മാറിയില്ലെങ്കില്‍ യാത്ര വ്യാഴാഴ്ചയിലേക്കു മാറ്റിയേക്കും. എന്നാല്‍ കളിക്കുന്ന കാര്യത്തില്‍ വ്യക്തതയില്ല. ഡോക്ടര്‍മാര്‍ താരത്തിനു മതിയായ വിശ്രമം വേണമെന്ന അഭിപ്രായമാണ് പങ്കിടുന്നത്.

ഒന്നാം ടെസ്റ്റില്‍ ഗില്ലിനു ബാറ്റ് ചെയ്യാന്‍ സാധിക്കാതെ വന്നതോടെ ഇന്ത്യയ്ക്കാണ് വമ്പന്‍ നഷ്ടം സംഭവിച്ചത്. മത്സരത്തില്‍ ഇന്ത്യ 124 റണ്‍സെന്ന ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയിട്ടും വെറും 93 റണ്‍സില്‍ ഓള്‍ ഔട്ടായിരുന്നു. ഗില്ലിന്റെ അഭാവത്തില്‍ ഇന്ത്യയുടെ 9 വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ തന്നെ പ്രോട്ടീസ് ജയം സ്വന്തമാക്കി.

ഈ മാസം 22 മുതല്‍ 26 വരെയാണ് ഗുവാഹത്തിയിലെ അവസാന പോരാട്ടം. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര കൈവിടാതിരിക്കാന്‍ ഇന്ത്യയ്ക്ക് ജയം അനിവാര്യമാണ്. ദക്ഷിണാഫ്രിക്കയ്ക്ക് മത്സരം സമനിലയില്‍ ആക്കിയാലും നേട്ടമാണ്. പരമ്പര നേടി ചരിത്രമെവുതാനുള്ള അവസരമാണ് അവര്‍ക്കു മുന്നിലുള്ളത്. ജയിച്ചാല്‍ പരമ്പര തൂത്തുവാരാം. സമനിലയാണെങ്കിലും പരമ്പര 1-0ത്തിനു ഉറപ്പിക്കാം.

Shubman Gill has been discharged from hospital and continues to recover from a stiff neck at the team hotel in Kolkata.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡൽഹി സ്ഫോടനം; സാങ്കേതിക സഹായം നൽകിയ ശ്രീന​ഗർ സ്വദേശി പിടിയിൽ; മരണം 15

'അഭയം നല്‍കുന്നത് നീതിയോടുള്ള അവഗണനയായി കണക്കാക്കും', ഇന്ത്യ ഷെയ്ഖ് ഹസീനയെ വിട്ടു നല്‍കണമെന്ന് ബംഗ്ലാദേശ്

അണ്ടർ 23 ഏകദിനം; ഡൽഹി 360 അടിച്ചു, കേരളം 332വരെ എത്തി; ത്രില്ലറിൽ പൊരുതി വീണു

തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പ്: കെ ബാബുവിനെതിരെയുള്ള കേസ് പിന്‍വലിച്ച് എം സ്വരാജ്

രഞ്ജി ട്രോഫി; മധ്യപ്രദേശിന് ബാറ്റിങ് തകർച്ച; തിരിച്ചടിച്ച് കേരളം

SCROLL FOR NEXT