ഫോട്ടോ: ട്വിറ്റർ 
Sports

ശുഭ്മാന്‍ ഗില്‍ ആശുപത്രിയില്‍; പാകിസ്ഥാനെതിരേയും കളിക്കില്ല

ഇതോടെ പാകിസ്ഥാനെതിരായ പോരാട്ടത്തിലും ഗില്‍ കളിക്കുന്ന കാര്യം സംശയത്തിലായി. പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറഞ്ഞതോടെയാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഡെങ്കിപ്പനിയെ തുടര്‍ന്നു വിശ്രമിക്കുന്ന ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരായ ആദ്യ മത്സരത്തില്‍ ഗില്‍ കളിച്ചിരുന്നില്ല. പിന്നാലെ അഫ്ഗാനെതിരായ രണ്ടാം പോരാട്ടത്തിലും താരം കളിക്കില്ലെന്നു വ്യക്തമായിരുന്നു. അതിനിടെയാണ് താരത്തെ ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

ഇതോടെ പാകിസ്ഥാനെതിരായ പോരാട്ടത്തിലും ഗില്‍ കളിക്കുന്ന കാര്യം സംശയത്തിലായി. പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറഞ്ഞതോടെയാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബിസിസിഐ മെഡിക്കല്‍ സംഘം താരത്തിന്റെ ആരോഗ്യ നിരീക്ഷിക്കുന്നുണ്ട്. 

അഫ്ഗാനെതിരായ പോരാട്ടത്തിനു മുന്നോടിയായി ടീമിനൊപ്പം ഗിലും ഡല്‍ഹിയിലേക്ക് പോകാനായിരുന്നു തീരുമാനം. എന്നാല്‍ അതിനിടെയാണ് പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറഞ്ഞത്. ഇതോടെയാണ് താരത്തെ ആശുപത്രിയിലേക്ക് മാറ്റിയത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം

'ഞങ്ങളുടെ ഹൃദയം നിറയെ സ്നേഹം'; രണ്ടാമത്തെ കുഞ്ഞതിഥിയെ വരവേൽക്കാനൊരുങ്ങി കിയാരയും സിദ്ധാർഥും

മാസം ഏഴായിരം രൂപ നിക്ഷേപിക്കാമോ? പത്തുവര്‍ഷം കൊണ്ട് 12 ലക്ഷം രൂപ; പെന്‍ഷനാക്കി മാറ്റാനും അവസരം

'തെറ്റു ചെയ്തത് എത്ര ഉന്നതർ ആയാലും നടപടി ഉറപ്പ്, ഇനിയും ഓര്‍ക്കാത്തവർ ഉണ്ടെങ്കില്‍ വിനാശകാലെ വിപരീതബുദ്ധി'

കേന്ദ്ര സർവകലാശാലയിൽ വിദ്യാർഥി പ്രതിഷേധം ഇരമ്പി; വന്ദേമാതരം സെമിനാർ നിർത്തിവെച്ചു