Shubman Gill x
Sports

ശുഭ്മാന്‍ ഗില്‍ രഞ്ജി കളിക്കും!

ഛത്തീസ്ഗഡിനെതിരായ രണ്ടാം പോരിനുള്ള പഞ്ചാബ് ടീമില്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ചണ്ഡീഗഢ്: ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന നായകന്‍ ശുഭ്മാന്‍ ഗില്‍ രഞ്ജി ട്രോഫി കളിക്കാനിറങ്ങുന്നു. രണ്ടാം റൗണ്ട് പോരാട്ടത്തില്‍ ഗില്‍ പഞ്ചാബിനായി കളിക്കും. ഛത്തീസ്ഗഡാണ് രണ്ടാം പോരില്‍ പഞ്ചാബിന്റെ എതിരാളികള്‍.

മുന്‍ ഇന്ത്യ അണ്ടര്‍ 19 നായകന്‍ ഉദയ് സഹാരനാണ് പഞ്ചാബ് ടീം ക്യാപ്റ്റന്‍. ഐസിസിയുടെ മികച്ച പുരുഷ താരത്തിനുള്ള പുരസ്‌കാരം അഞ്ചാം തവണയും സ്വന്തമാക്കി റെക്കോര്‍ഡിട്ടാണ് ഗില്‍ രഞ്ജി കളിക്കാനിറങ്ങുന്നത്.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ വമ്പന്‍ സ്‌കോറുകള്‍ നേടിയാണ് താരം വരുന്നത് എന്നത് പഞ്ചാബിന് വലിയ കരുത്താണ്. പരമ്പരയില്‍ ഡബിള്‍ സെഞ്ച്വറിയും സെഞ്ച്വറിയും ഗില്‍ നേടിയിരുന്നു.

133 പന്തില്‍ 223 റണ്‍സടിച്ച് ഏകദിനത്തിലെ ഏറ്റവും വേഗമേറിയ ഡബിള്‍ സെഞ്ച്വറിയെന്ന നേട്ടവുമായാണ് ഗില്‍ രണ്ടാം പോരില്‍ ഇന്ത്യയെ 406 റണ്‍സെന്ന വമ്പന്‍ സ്‌കോര്‍ ചെയ്‌സ് ചെയ്തു വിജയിപ്പിച്ചത്. ആദ്യ പോരാട്ടത്തില്‍ 110 റണ്‍സും ഗില്‍ അടിച്ചിരുന്നു.

ഈ മത്സര ശേഷം ഗില്‍ ഇന്ത്യന്‍ ടീമിനൊപ്പം ന്യൂസിലന്‍ഡ് പര്യടനത്തിന്റെ തിരക്കിലേക്ക് മടങ്ങും. ടി20 ടീമിനെ നിലവില്‍ പ്രഖ്യപിച്ചിട്ടുണ്ട്. ടെസ്റ്റ്, ഏകദിന ടീമുകളെ രണ്ട് ദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കുമെന്നു ബിസിസിഐ അധികൃതര്‍ വ്യക്തമാക്കി.

India Test and ODI captain Shubman Gill will return to action for Punjab in the 2026-27 Ranji Trophy season

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രി കെ മുരളീധരനെതിരായ പോസ്റ്റ് ഷെയർ ചെയ്തു; പിഎസ്‌സി ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാർ നിർദ്ദേശം

നേഹ ബോറ അജ്ഞാത കേന്ദ്രത്തിലോ....? ആരോപണം

'നന്ദനി' പേസില്‍ സിംബാബ്‌വെ ഒതുങ്ങി! ഇന്ത്യന്‍ വനിതകള്‍ക്ക് ജയിക്കാന്‍ 115 റണ്‍സ്

'തിരം​ഗ' സമര 'തരം​ഗം', പിണറായിക്ക് ഇഡി സമന്‍സ്, സ്വകാര്യ ബസുകള്‍ പണിമുടക്കിലേക്ക്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ശബരിമലയിലേക്ക് കൂടുതല്‍ കെഎസ്ആര്‍ടിസി ബസുകള്‍; മണ്ഡലപൂജക്ക് 461, മകരവിളക്കിന് 561