മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

ദേശീയ വനിതാ അണ്ടർ 19 ചാംപ്യൻഷിപ്പ്
Kerala Women’s U19 Cricket
Kerala Women’s U19 Cricket
Updated on: 
1 min read

ന്യൂ ചണ്ഡീഗഢ്: ദേശീയ വനിതാ അണ്ടർ 19 ചാംപ്യൻഷിപ്പിൽ, ലീഗ് റൗണ്ടിലെ അവസാന മത്സരത്തിൽ കേരളത്തിന് വിജയം. മിസോറാമിനെ ഒൻപത് വിക്കറ്റിനാണ് കേരളം തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത മിസോറാമിനെ വെറും 83 റൺസിൽ ഒതുക്കിയ കേരളം, 37 പന്തുകൾ ബാക്കിനിൽക്കെ ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.

അവസാന മത്സരത്തിൽ മികച്ച വിജയം സ്വന്തമാക്കാനായെങ്കിലും കേരളത്തിന് നോക്കൗട്ടിലേക്ക് പ്രവേശനം നേടാനായില്ല. അഞ്ച് മത്സരങ്ങളിൽ നിന്ന് എട്ട് പോയിന്റുമായി ഗ്രൂപ്പിൽ അഞ്ചാം സ്ഥാനക്കാരായാണ് കേരളം ടൂർണമെന്റിൽ നിന്ന് മടങ്ങിയത്. മിസോറാം 20 ഓവറിൽ 83/8, കേരളം 13.5 ഓവറിൽ 87/1.

Kerala Women’s U19 Cricket
അസമിനെ 252 റൺസിന് തകർത്തു; കൂറ്റൻ ജയം, കേരളം നോക്കൗട്ടിൽ

ആദ്യം ബാറ്റ് ചെയ്ത മിസോറാം നിരയിൽ മൂന്ന് പേർ മാത്രമാണ് രണ്ടക്കം കടന്നത്. 27 റൺസെടുത്ത സെൻ ആണ് മിസോറാമിന്റെ ടോപ് സ്കോറർ. കേരളത്തിന് വേണ്ടി പാർവതി കുഞ്ഞുമോൻ, അനുഷ്ക സിവി, ഇഷിത എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 13.5 ഓവറിൽ അനായാസം ലക്ഷ്യത്തിലെത്തി. അമീറ ബീഗം 36ഉം ആര്യനന്ദ എൻഎസ് 18 റൺസുമായും പുറത്താകാതെ നിന്നു. ക്യാപ്റ്റൻ ശ്രേയ സിജു 19 റൺസെടുത്ത് പുറത്തായി.

Kerala Women’s U19 Cricket
'മദ്യപാനം എന്റെ ക്രിക്കറ്റിനെ നശിപ്പിക്കും എന്ന് ബോധ്യപ്പെട്ടു'
Kerala Women’s U19 Cricket
സെവാഗിന്റെ മകനല്ലേ... ആര്യവീര്‍ 143 പന്തില്‍ അടിച്ചുകൂട്ടിയത് 173 റണ്‍സ്!
Summary

Women’s U19 T20 Trophy: Stellar Win for Kerala Women Over Mizoram in U-19 League Match

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com