സെവാഗിന്റെ മകനല്ലേ... ആര്യവീര്‍ 143 പന്തില്‍ അടിച്ചുകൂട്ടിയത് 173 റണ്‍സ്!

ചണ്ഡീഗഢിനെതിരായ വിനു മങ്കാദ് ട്രോഫി പോരാട്ടത്തില്‍ മിന്നും ബാറ്റിങ്
Aaryavir Sehwag celebration
Aaryavir Sehwagx
Updated on: 
1 min read

വിശാഖപട്ടണം: അച്ഛന്റെ വഴിയില്‍ നിന്നു വിഭിന്നമല്ല തന്റെ ബാറ്റിങ് ശൈലിയുമെന്നു ഉറപ്പിക്കുന്ന പ്രകടനവുമായി ഇന്ത്യന്‍ ഇതിഹാസ ഓപ്പണര്‍ വിരേന്ദര്‍ സെവാഗിന്റെ മകന്‍ ആര്യവീര്‍ സെവാഗ്. അണ്ടര്‍ 19 വിനു മങ്കാദ് ട്രോഫി പോരാട്ടത്തില്‍ ഡല്‍ഹി അണ്ടര്‍ 19 ടീമിനായി ചണ്ഡീഗഢ് അണ്ടര്‍ 19 ടീമിനെതിരെ ആര്യവീര്‍ വെടിക്കെട്ട് സെഞ്ച്വറിയുമായി കളം വാണു.

മത്സരത്തില്‍ 143 പന്തില്‍ 173 റണ്‍സ് അടിച്ചുകൂട്ടിയാണ് ആര്യവീര്‍ ശ്രദ്ധേയ പ്രകടനം പുറത്തെടുത്തത്. 19 ഫോറുകളും 8 സെഞ്ച്വറികളും ഉള്‍പ്പെടുന്നതാണ് ഇന്നിങ്‌സ്.

Aaryavir Sehwag celebration
അർഷ്ദീപിന് പകരം 'ഭുവനേശ്വര്‍ കുമാര്‍' ഇന്ത്യന്‍ ടീമില്‍!

ഓപ്പണറും ടീമിന്റെ ക്യാപ്റ്റനുമാണ് ആര്യവീര്‍. താരത്തിന്റെ മികവില്‍ ഡല്‍ഹി 50 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 289 റണ്‍സെടുത്തു.

എന്നാല്‍ ആര്യവീറിന്റെ സെഞ്ച്വറി പാഴായി. മത്സരത്തില്‍ ചണ്ഡീഗഢ് 5 വിക്കറ്റ് നഷ്ടത്തില്‍ 293 റണ്‍സ് അടിച്ച് വിജയം സ്വന്തമാക്കി.

Aaryavir Sehwag celebration
സെഞ്ച്വറി അടിച്ച് യുവതാരം രഞ്ജിയിലേക്ക്! കേരള ടീമിനെ പ്രഖ്യപിച്ചു
Aaryavir Sehwag celebration
സെഞ്ച്വറി അടിച്ച് യുവതാരം രഞ്ജിയിലേക്ക്! കേരള ടീമിനെ പ്രഖ്യപിച്ചു
Summary

Aaryavir Sehwag, son of legendary India opener Virender Sehwag, has made experts and fans across the world of cricket take note with a stunning knock of 173 in the ongoing Vinoo Mankad Trophy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com