Shubman Gill  source: bcci
Sports

വെറും 62 ഇന്നിങ്‌സ്; ശുഭ്മാന്‍ ഗില്ലിന് റെക്കോര്‍ഡ്

ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന് റെക്കോര്‍ഡ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ലഖ്‌നൗ: ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന് റെക്കോര്‍ഡ്. ഏകദിനത്തില്‍ അതിവേഗം 3000 റണ്‍സ് തികച്ച ഇന്ത്യക്കാരന്‍ എന്ന റെക്കോര്‍ഡ് ആണ് ഗില്‍ സ്വന്തമാക്കിയത്. ഇന്ന് അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ 110 പന്തില്‍ 154 റണ്‍സ് നേടിയതോടെയാണ് ഗില്‍ റെക്കോര്‍ഡ് ബുക്കില്‍ ഇടംനേടിയത്.

62 ഇന്നിങ്‌സുകളില്‍ നിന്നാണ് ഗില്‍ 3000 റണ്‍സ് തികച്ചത്. ഇതോടെ 72 ഇന്നിങ്‌സുകളില്‍ നിന്നായി 3000 റണ്‍സ് തികച്ച ശ്രേയസ് അയ്യരുടെയും ശിഖര്‍ ധവാന്റെയും റെക്കോര്‍ഡ് ആണ് പഴങ്കഥയായത്. അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ഏകദിനത്തില്‍ 49.5 ഓവറില്‍ 402 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോര്‍ ആണ് ഇന്ത്യ കണ്ടെത്തിയത്. 110 പന്തില്‍ 154 റണ്‍സ് നേടിയ ഗില്ലും 79 പന്തില്‍ 125 റണ്‍സ് നേടിയ ഇഷാന്‍ കിഷനുമാണ് ടീം സ്‌കോര്‍ 400 കടക്കാന്‍ സഹായിച്ചത്. ഒരുഘട്ടത്തില്‍ ഏകദിനത്തിലെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന സ്‌കോറിലേക്ക് കുതിക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും ഇരുവരും പുറത്തായതോടെ തുടര്‍ച്ചയായി വിക്കറ്റുകള്‍ വീഴുകയായിരുന്നു. 2011ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തില്‍ ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ നേടിയ 418 റണ്‍സ് ആണ് റെക്കോര്‍ഡ്.

ലഖ്‌നൗ ഏകാന സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ രണ്ടാം ഓവറില്‍ തന്നെ ജയസ്വാളിനെ (4) ഇന്ത്യക്ക് നഷ്ടമായെങ്കിലും പിന്നീടെത്തിയ ഗില്ലും രോഹിത് ശര്‍മയും ഇന്ത്യക്ക് മികച്ച തുടക്കമാണ് നല്‍കിയത്. രോഹിത് 48 റണ്‍സെടുത്ത് നില്‍ക്കെ പുറത്തായി. രോഹിതിനെ റാഷിദ് ഖാന്‍ ആണ് മടക്കിയത്. ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഗില്‍ 77 പന്തിലും ഇഷാന്‍ കിഷന്‍ 71 പന്തിലുമാണ് സെഞ്ച്വറി തികച്ചത്.

ഫാസ്റ്റ് ബൗളര്‍ പ്രിന്‍സ് യാദവിന് അരങ്ങേറ്റം കുറിക്കാന്‍ അവസരം നല്‍കിയ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരായ ആദ്യ ഏകദിനത്തില്‍ നിന്ന് വ്യത്യസ്തമായി മൂന്ന് മാറ്റങ്ങളോടെയാണ് ഇന്ത്യ ഇന്ന് ഇറങ്ങിയത്. പ്രിന്‍സ്് അരങ്ങേറ്റം കുറിച്ചതിന് പുറമേ, യശസ്വി ജയ്‌സ്വാള്‍, കുല്‍ദീപ് യാദവ് എന്നിവരേയും ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തി. ഹര്‍ഷ് ദുബെ, പ്രസിദ്ധ് കൃഷ്ണ, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരാണ് പുറത്തായത്. നിതീഷ് കുമാര്‍ റെഡ്ഡി പരിക്കേറ്റതിനെ തുടര്‍ന്നാണ് പുറത്തായത്. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ജയിച്ചിരുന്നു.

 Shubman Gill Scripts History With 154-Run Knock

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Fact Check|പിഎം ശ്രീ പദ്ധതിയിൽ നിന്ന് കേരളത്തിന് ഏകപക്ഷീയമായി പിന്മാറാനാകുമോ? കേന്ദ്രത്തിന് കത്ത് നൽകിയെന്ന വാദത്തിന് പിന്നിലെ യാഥാർത്ഥ്യം എന്ത്?

'തൊണ്ടയ്ക്ക് ഭാരമുള്ളതു പോലെ, സഹിക്കാൻ പറ്റാത്ത വേദന'; ആരോ​ഗ്യാവസ്ഥയെക്കുറിച്ച് സോനു നി​ഗം

ഇടുക്കിയിൽ സർക്കാർ എഞ്ചിനീയറിംഗ് കോളേജിലും തൊടുപുഴ ജില്ലാ ആശുപത്രിയിലും തൊഴിൽ അവസരം; അഭിമുഖം ജൂൺ 19 മുതൽ

കുട്ടികളുടെ ആധാര്‍ രജിസ്ട്രേഷന്‍, ബയോമെട്രിക് പുതുക്കല്‍; ആധാര്‍ സേവനങ്ങളില്‍ നിര്‍ദേശങ്ങളുമായി ഐടി മിഷന്‍

ഒരു നയാ പൈസ വാങ്ങിയിട്ടില്ല; പിഎം ശ്രീ പദ്ധതിയില്‍ മുഖ്യമന്ത്രി കള്ളം പറയുന്നു; എംവി ഗോവിന്ദന്‍

SCROLL FOR NEXT