Shubman Gill  x
Sports

റെക്കോ‍ർഡിട്ട് ക്യാപ്റ്റൻ ​ഗിൽ! നാലാം വട്ടവും ഐസിസിയുടെ മികച്ച താരം

ജൂലൈ മാസത്തിനെ മികച്ച പുരുഷ താരത്തിനുള്ള ഐസിസി പുരസ്‌കാരം ശുഭ്മാന്‍ ഗില്ലിന്

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഇന്ത്യയുടെ ടെസ്റ്റ് നായകനായി അരങ്ങേറി അവിസ്മരണീയ ബാറ്റിങുമായി ഇംഗ്ലീഷ് കളം വാണ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന് മറ്റൊരു നേട്ടം. ഐസിസിയുടെ ജൂലൈ മാസത്തിലെ മികച്ച പുരുഷ താരത്തിനുള്ള പുരസ്‌കാരത്തിനു ഗില്‍ അര്‍ഹനായി. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ്, ദക്ഷിണാഫ്രിക്കയുടെ വിയാന്‍ മള്‍ഡര്‍ എന്നിവരെ പിന്തള്ളിയാണ് ക്യാപ്റ്റന്‍ ഗില്‍ പുരസ്‌കാരം സ്വന്തമാക്കിയത്.

ചരിത്രമെഴുതിയാണ് പുരസ്‌കാര നേട്ടം എന്നതും ശ്രദ്ധേയം. ഇത് നാലാം തവണയാണ് ഗില്‍ മികച്ച താരമാകുന്നത്. ഇതാദ്യമായാണ് ഒരു പുരുഷ താരം ഐസിസിയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരം നാല് തവണ സ്വന്തമാക്കുന്നത്. നേരത്തെ 2023 ജനുവരി, സെപ്റ്റംബര്‍ മാസങ്ങളില്‍ താരം പുരസ്‌കാരം നേടിയിരുന്നു. ഈ വര്‍ഷം ഫെബ്രുവരിയിലെ മികച്ച താരവും ഗില്‍ തന്നെയായിരുന്നു.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരം ഗില്ലാണ്. 75.4 ശരാശരിയില്‍ ഒരു ഇരട്ട ശതകമുള്‍പ്പെടെ നാല് സെഞ്ച്വറികളടക്കം 754 റണ്‍സാണ് ഗില്‍ നേടിയത്. എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇരട്ട സെഞ്ച്വറിയും (269) രണ്ടാം ഇന്നിങ്‌സില്‍ (161) സെഞ്ച്വറിയും നേടി താരം കത്തും ഫോമില്‍ ബാറ്റ് വീശി.

വനിതകളില്‍ സോഫിയ

വനിതകളിലെ മികച്ച താരമായി ഇംഗ്ലണ്ടിന്റെ സോഫിയ ഡങ്ക്‌ലി തിരഞ്ഞെടുക്കപ്പെട്ടു. സഹ താരം തന്നെയായ സോഫി എക്ലസ്റ്റന്‍, അയര്‍ലന്‍ഡ് ക്യാപ്റ്റന്‍ ഗാബി ലെവിസ് എന്നിവരെ പിന്തള്ളിയാണ് സോഫിയ പിരസ്‌കാരം സ്വന്തമാക്കിയത്. ഇന്ത്യക്കെതിരായ പരിമിത ഓവറിലെ മികവാണ് സോഫിയയെ നേട്ടത്തിലെത്തിച്ചത്. ടി20 പരമ്പരയിലെ ടോപ് സ്‌കോറര്‍ താരമായിരുന്നു.

India's Test captain Shubman Gill has been named ICC Player of the Month for July 2025 after his prolific run in the recent Test series against England.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT