Sikandar Raza, Muhammad Mahdi 
Sports

സിംബാബ്‌വെ നായകന്‍ സിക്കന്ദര്‍ റായുടെ 13 വയസ്സുള്ള സഹോദരന്‍ മരിച്ചു; വൈകാരിക കുറിപ്പുമായി താരം

റാസയുടെ ഇളയ സഹോദരനായ മുഹമ്മദ് മഹ്ദിയാണ് ഡിസംബര്‍ 29 ന് ഹരാരെയില്‍ വെച്ച് മരിച്ചത്

സമകാലിക മലയാളം ഡെസ്ക്

ഹരാരെ: സിംബാബ്‌വെ ടി 20 ക്രിക്കറ്റ് ടീം നായകന്‍ സിക്കന്ദര്‍ റാസയുടെ 13 വയസ്സുള്ള സഹോദരന്‍ അന്തരിച്ചു. റാസയുടെ ഇളയ സഹോദരനായ മുഹമ്മദ് മഹ്ദിയാണ് ഡിസംബര്‍ 29 ന് ഹരാരെയില്‍ വെച്ച് മരിച്ചത്. സഹോദരന്റെ മരണവിവരം അറിയിച്ചുകൊണ്ട് സിക്കന്ദര്‍ റാസയുടെ വൈകാരികമായ കുറിപ്പ്.

മുഹമ്മദ് മഹ്ദി ജന്മനാ ഹീമോഫീലിയ രോഗബാധിതനായിരുന്നു. അടുത്തിടെ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡിസംബര്‍ 30 ന് ഹരാരെയിലെ വാറന്‍ ഹില്‍സ് സെമിത്തേരിയില്‍ മുഹമ്മദ് മഹ്ദിയുടെ മൃതദേഹം സംസ്‌കരിക്കുകയും ചെയ്തിരുന്നു.

സിക്കന്ദര്‍ റാസയുടെ കുടുംബത്തെ സിംബാബ് വെ ക്രിക്കറ്റ് ബോര്‍ഡ് അനുശോചനം അറിയിച്ചു. സിക്കന്ദര്‍ റാസയുടെയും കുടുംബത്തിന്റെയും ദുഃഖത്തില്‍ സിംബാബ്‌വെ ക്രിക്കറ്റ് ബോര്‍ഡും മാനേജ്മെന്റും കളിക്കാരും പങ്കുചേരുന്നു. അല്ലാഹു അവര്‍ക്ക് ആശ്വാസവും ശക്തിയും നല്‍കട്ടെ, മുഹമ്മദ് മഹ്ദിയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ. സിംബാബ്വെ ക്രിക്കറ്റ് ബോര്‍ഡ് കുറിച്ചു.

Zimbabwe T20 cricket team captain Sikandar Raza's 13-year-old brother has passed away.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രഭാ മണ്ഡലം, ശിവ, വ്യാളീ രൂപങ്ങളിലെ സ്വര്‍ണവും കവര്‍ന്നു; ശബരിമലയില്‍ നടന്നത് വന്‍ കൊള്ളയെന്ന് എസ്‌ഐടി

സിഗരറ്റിന്റെയും പാന്‍ മസാലയുടെയും വില കുത്തനെ വര്‍ധിക്കും; ഫെബ്രുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍, കാരണമിത്

മനോഹരമായ പുരികത്തിന് ഇതാ ചില ടിപ്സുകൾ

ഇന്ത്യൻ റെയിൽവേ കൺസ്ട്രക്ഷൻ ഇന്റർനാഷണലിൽ അവസരം; 60,000 രൂപ ശമ്പളം

റൈസ് ഇല്ലാതെ ബിരിയാണി! ഡയറ്റ് നോക്കുന്നവർക്ക് കണ്ണുംപൂട്ടി കഴിക്കാം

SCROLL FOR NEXT