സിമോണ്‍ ബൈല്‍സ്/ഫോട്ടോ: ട്വിറ്റര്‍ 
Sports

മാനസികാരോഗ്യത്തില്‍ പൂര്‍ണ ശ്രദ്ധ; റിയോയില്‍ സ്വര്‍ണം നേടിയ ഇനത്തില്‍ നിന്നും പിന്മാറി സിമോണ്‍ ബൈല്‍സ്‌

ജിംനാസ്റ്റിക്‌സ്‌ ടീം ഫൈനലില്‍ നിന്ന് പിന്മാറിയതിന് പിന്നാലെ ഓള്‍ എറൗണ്ട് മത്സരത്തില്‍ നിന്നും മാറി നിന്ന് അമേരിക്കയുടെ സിമോണ്‍ ബൈല്‍സ്

Author : സമകാലിക മലയാളം ഡെസ്ക്

ടോക്യോ: ജിംനാസ്റ്റിക്‌സ്‌ ടീം ഫൈനലില്‍ നിന്ന് പിന്മാറിയതിന് പിന്നാലെ ഓള്‍ എറൗണ്ട് മത്സരത്തില്‍ നിന്നും മാറി നിന്ന് അമേരിക്കയുടെ സിമോണ്‍ ബൈല്‍സ്. മാനസികാരോഗ്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതിന് വേണ്ടിയാണ് പിന്മാറ്റം. 

റിയോ ഒളിംപിക്‌സില്‍ സിമോണ്‍ സ്വര്‍ണം നേടിയ നാല് വിഭാഗങ്ങളില്‍ ഒന്ന് ഓള്‍ എറൗണ്ട് ആയിരുന്നു.  യുഎസ്എ ജിംനാസ്റ്റിക് ആണ് പ്രസ്താവനയിലൂടെ സിമോണിന്റെ പിന്മാറ്റം അറിയിക്കുന്നത്. അടുത്ത ആഴ്ച വ്യക്തിഗത ഇവന്റ് ഫൈനലുകള്‍ സിമോണിന് മുന്‍പിലുണ്ട്. 

സിമോണിന്റെ അവസ്ഥ വിലയിരുത്തുകയാണെന്നും ഇത് പരിഗണിച്ചാവും അടുത്ത ആഴ്ച മത്സരിക്കണമോ എന്നത് തീരുമാനിക്കുകയെന്നും യുഎസ് ജിംനാസ്റ്റിക്‌സ് വ്യക്തമാക്കി. സിമോണിന് പകരം ഓള്‍ എറൗണ്ടില്‍ ക്വാളിഫിക്കേഷനില്‍ ഒന്‍പതാം സ്ഥാനത്ത് എത്തിയ ജേഡ് കാരി മത്സരിക്കും. 

കഴിഞ്ഞ ദിവസം ജിംനാസ്റ്റിക് ടീം ഫൈനലില്‍ വോള്‍ട്ട് കഴിഞ്ഞതിന് പിന്നാലെയാണ് അസ്വസ്ഥതയോടെ സിമോണ്‍ തന്റെ പിന്മാറല്‍ പ്രഖ്യാപിച്ചത്. ലോകത്തിന്റെ ഭാരം മുഴുവന്‍ തന്റെ തോളിലാണെന്ന് തോന്നുന്നതായി സിമോണ്‍ പറഞ്ഞു. മാനസികാരോഗ്യത്തിന് മുന്‍തൂക്കം നല്‍കിയുള്ള സിമോണിന്റെ തീരുമാനത്തിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'ഏത് അമ്മയെന്ന് ജോണ്‍ ബ്രിട്ടാസ്, നിന്റെ അമ്മയെന്ന് തമ്പി ദുരൈ'; വൈറലായി രാജ്യസഭയിലെ ദൃശ്യങ്ങള്‍

അഭിജിത് ദീപ്കെയ്ക്ക് വീണ്ടും ദേഹാസ്വാസ്ഥ്യം

ഇരമ്പിയാര്‍ത്ത് അതിരപ്പിള്ളി; പ്രവേശനത്തിന് വിലക്ക്; ഈരാറ്റുപേട്ട- വാഗമണ്‍ പാതയില്‍ രാത്രി യാത്രക്ക് നിരോധനം

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്ക് കിട്ടി: കുഞ്ചാക്കോ ബോബന്‍