ഫോട്ടോ: ട്വിറ്റർ 
Sports

'സിറാജ്, നിന്റെ പങ്ക് എവിടെ?' ഷമിയുടെ പെരുന്നാള്‍ സ്‌പെഷ്യല്‍ ബിരിയാണി ആസ്വദിച്ച്‌ രവി ശാസ്ത്രിയുടെ ചോദ്യം

ഇന്ത്യന്‍ മുന്‍ പരിശീലകന്‍ പെരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി ബിരിയാണി നല്‍കി പേസര്‍ മുഹമ്മദ് ഷമി

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യന്‍ മുന്‍ പരിശീലകന്‍ പെരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി ബിരിയാണി നല്‍കി പേസര്‍ മുഹമ്മദ് ഷമി. എന്നാല്‍ മുഹമ്മദ് സിറാജിന്റെ പങ്ക് ഇതുവരെ ലഭിച്ചില്ലെന്ന് ഓര്‍മിപ്പിക്കുകയാണ് രവി ശാസ്ത്രി. 

മുഹമ്മദ് ഷമി നല്‍കിയ ബിരിയാണി കഴിക്കുന്ന ഫോട്ടോ ട്വിറ്ററിലൂടെയാണ് രവി ശാസ്ത്രി പങ്കുവെച്ചത്. ഷമി, ഇതെനിക്ക് ഇഷ്ടപ്പെട്ടു. ബിരിയാണിക്ക് നന്ദി. മുഹമ്മദ് സിറാജ്, നിന്റെ പങ്ക് ഇതുവരെ കിട്ടിയിട്ടില്ല എന്നാണ് രവി ശാസ്ത്രി ട്വിറ്ററില്‍ കുറിച്ചത്. 

മുഹമ്മദ് ഷമിക്കും സിറാജിനും രവി ശാസ്ത്രി ഈദ് ആശംസകള്‍ നേര്‍ന്നിരുന്നു. പെരുന്നാളിന് ഗുജറാത്ത് ടൈറ്റന്‍സിന്റെ മത്സരമായതിനാല്‍ ഷമിക്ക് ഗ്രൗണ്ടിലേക്ക് ഇറങ്ങേണ്ടി വന്നു. മത്സരം ഇല്ലാത്തതിനാല്‍ സിറാജിന് രണ്ട് പ്ലേറ്റ് ബിരിയാണി കഴിക്കാം എന്നാണ് തമാശയായി രവി ശാസ്ത്രി പറഞ്ഞത്.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT