കെസിഎ പ്രസിഡന്റ് ജയേഷ് ജോര്‍ജ്, സെക്രട്ടറി വിനോദ് എസ് കുമാര്‍, ഗവേണിംഗ് കൗണ്‍സില്‍ ചെയര്‍മാന്‍ നസീര്‍ എന്നിവര്‍ ലീഗില്‍ ഫ്രാഞ്ചൈസി നേടിയ ജോസ് പട്ടാരയുമായി സംസാരിക്കുന്നു എക്‌സ്പ്രസ്‌
Sports

കേരള ക്രിക്കറ്റ് ലീഗില്‍ ടീമിനെ വാങ്ങി പ്രിയദര്‍ശനും സോഹന്‍ റോയും; താരലേലം അടുത്ത മാസം

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ വച്ച് സെപ്റ്റംബര്‍ രണ്ടിനാണ് ഉദ്ഘാടന മത്സരം.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന്റെ ടി20 കേരള ക്രിക്കറ്റ് ലീഗില്‍ സംവിധായകരായ പ്രിയദര്‍ശനും സോഹന്‍ റോയിക്കും ടീമുകള്‍. ഇന്നലെ നടന്ന കെസിഎല്‍ ഫ്രാഞ്ചൈസി ലേലത്തിലാണ് ഇരുവരും ടീമുകളെ സ്വന്തമാക്കിയത്. ആകെ ആറ് ടീമുകളാണ് കെസിഎല്ലില്‍ മത്സരിക്കുക. ടെന്‍ഡര്‍ നടപടി ക്രമങ്ങളിലൂടെയാണ് ആറ് ടീമുകളുടെ ഉടമസ്ഥാവകാശം ലഭിച്ച ഫ്രാഞ്ചൈസികളെ തെരഞ്ഞെടുത്തത്.

പ്രിയദര്‍ശന്‍ - ജോസ് പട്ടാറ കണ്‍സോര്‍ഷ്യം, സോഹന്‍ റോയ് (ഏരീസ് ഗ്രൂപ്പ്), സജാദ് സേഠ് (ഫൈനസ് കണ്‍സോര്‍ഷ്യം), ടിഎസ് കലാധരന്‍ (കണ്‍സോള്‍ ഷിപ്പിങ് സര്‍വീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്), സുഭാഷ് ജോര്‍ജ് മാനുവല്‍ (എനിഗ്മാറ്റിക് സ്മൈല്‍ റിവാര്‍ഡ്സ് പ്രൈവറ്റ് ലിമിറ്റഡ്), സഞ്ജു മുഹമ്മദ് (ഇകെകെ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്) എന്നിവരാണ് ടീമുകളെ സ്വന്തമാക്കിയത്.

13 പേരാണ് ഫ്രാഞ്ചൈസിക്കായി അപേക്ഷ നല്‍കിയത്. ഒരു കോടി മുതല്‍ രണ്ടരക്കോടി രൂപവരെയായിരുന്നു ടീമുകള്‍ക്കായി മുടക്കാവുന്നത്. താരലേലം അടുത്തമാസം നടക്കും. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത താരങ്ങള്‍ക്കാണ് ലേലത്തില്‍ പങ്കെടുക്കാന്‍ അവസരമുണ്ടാവുക. ഒരു ടീമില്‍ 16 കളിക്കാര്‍വരെ ഉണ്ടാകും. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ വച്ചായിരിക്കും മത്സരങ്ങള്‍ നടക്കുക. സെപ്റ്റംബര്‍ രണ്ടിനാണ് ഉദ്ഘാടന മത്സരം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പത്തൊന്‍പത് ദിവസം നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റില്‍ ആകെ 33 മത്സരങ്ങളായിരിക്കും ഉണ്ടാകുക. മത്സരം സ്റ്റാര്‍ സ്‌പോര്‍ട്സ് സംപ്രേഷണം ചെയ്യും. കെസിഎ പ്രസിഡന്റ് ജയേഷ് ജോര്‍ജ്, സെക്രട്ടറി വിനോദ് എസ്. കുമാര്‍, ഫ്രാഞ്ചൈസി ലീഗ് ടൂര്‍ണമെന്റ് ഗവേണിങ് കൗണ്‍സില്‍ ചെയര്‍മാന്‍ നാസിര്‍ മച്ചാന്‍, അംഗം പിജെ നവാസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ ഓഫീസ് എക്സിക്യൂട്ടീവ് മുതൽ മാനേജർ വരെയുള്ള തസ്തികകളിൽ ഒഴിവുകൾ, ഏപ്രിൽ 18 വരെ അപേക്ഷിക്കാം

അടിയന്തര സാഹചര്യം: ചൈനയിലേക്ക് പുറപ്പെട്ട എണ്ണക്കപ്പല്‍ ഇന്ത്യയിലെത്തും, തന്ത്രപരമായ നീക്കം

'ക്രെഡിറ്റ് അവസാനിക്കുന്നതിനു മുൻപ് സീറ്റ് വിട്ടുപോകരുത്'; 'ധുരന്ധർ 2' കാണാൻ പോകുന്നവരോട് സംവിധായകൻ

7,500mAh ബാറ്ററി, മൂന്ന് കളര്‍ ഓപ്ഷന്‍; വണ്‍പ്ലസിന്റെ പുതിയ ഫോണ്‍ ലോഞ്ച് മാര്‍ച്ച് 24ന്, അറിയാം ഫീച്ചറുകള്‍

SCROLL FOR NEXT