യെവ്‌ജെനിയ ഷിഷ്‌കോവ, വാദിം നൗമോവ്  എക്സ്
Sports

അമേരിക്കയിലെ വിമാന ദുരന്തം; മരിച്ചവരില്‍ ഐസ് സ്‌കേറ്റിങ് ലോക ചാംപ്യന്‍മാരായ ദമ്പതികളും

യെവ്‌ജെനിയ ഷിഷ്‌കോവ, വാദിം നൗമോവ് എന്നിവരാണ് മരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: അമേരിക്കയില്‍ യാത്രാ വിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ ഐസ് സ്‌കേറ്റിങ് ലോക ചാംപ്യന്‍മാരും പരിശീലകരുമായ റഷ്യന്‍ ദമ്പതികളും. മുന്‍ ലോക ചാംപ്യന്‍മാരായ യെവ്‌ജെനിയ ഷിഷ്‌കോവ, വാദിം നൗമോവ് എന്നിവരാണ് മരിച്ചത്.

1994ല്‍ ഫിഗര്‍ സ്‌കേറ്റിങില്‍ ലോക ചാംപ്യന്‍മാരായിരുന്നു. 1998 മുതല്‍ ഇരുവരും അമേരിക്കയിലാണ് താമസം. അമേരിക്കന്‍ സ്‌കേറ്റിങ് താരവും ഇവരുടെ മകനുമായ മാക്‌സിമും വിമാനത്തിലുണ്ടായിരുന്നുവെന്നു സംശയിക്കുന്നുണ്ട്. സോവിയറ്റ് യൂണിയനു വേണ്ടി മത്സരിച്ച താരങ്ങളായിരുന്നു ജെനിയ ഷിഷ്‌കോവ, വാദിം നൗമോവ് ദമ്പതികള്‍.

അപകടത്തില്‍ 18 മൃതദേഹങ്ങള്‍ കണ്ടെടുത്തു. പോടോമാക് നദിയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ സിആര്‍ജെ - 700 എന്ന വിമാനമാണ് ലാന്‍ഡിങ്ങിന് ശ്രമിക്കുന്നതിനിടെ നദിയില്‍ പതിച്ചത്.

വാഷിങ്ടണ്‍ ഡിസിയില്‍ റിഗന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം വെച്ചായിരുന്നു അപകടം. അമേരിക്കന്‍ സൈന്യത്തിന്റെ യുഎച്ച് 60 ബ്ലാക്ക് ഹോക്ക് ഹെലിക്കോപ്റ്ററാണ് വിമാനവുമായി കൂട്ടിയിടിച്ചത്. വിമാനത്തില്‍ 65 യാത്രക്കാര്‍ ഉണ്ടായിരുന്നു. പരിശീലന പറക്കല്‍ നടത്തുകയായിരുന്ന സൈനിക ഹെലിക്കോപ്റ്ററില്‍ മൂന്ന് പേരായിരുന്നു ഉണ്ടായിരുന്നത്. ഹെലിക്കോപ്റ്ററും നദിയിലുണ്ടെന്നാണ് വിവരം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം