Smriti Mandhana x
Sports

ഒന്നാം റാങ്ക് വിടാതെ 'ക്യാപ്റ്റന്‍ സ്മൃതി മന്ധാന'!

ഐസിസിയുടെ ഏറ്റവും പുതിയ വനിതാ ഏകദിന, ടി20 റാങ്കിങ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ദുബൈ: ഐസിസിയുടെ ഏറ്റവും പുതിയ വനിതാ ഏകദിന ബാറ്റര്‍മാരുടെ റാങ്കിങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യയുടെ പുതിയ ക്യാപ്റ്റന്‍ സ്മൃതി മന്ധാന. 790 റേറ്റിങ് പോയിന്റുകളുമായാണ് സ്മൃതി ഒന്നാം റാങ്ക് നിലനിര്‍ത്തിയത്. ഓസ്‌ട്രേലിയന്‍ താരം എല്ലിസ് പെറി ആദ്യ പത്തില്‍ തിരിച്ചെത്തിയതാണ് പട്ടികയിലെ ശ്രദ്ധേയ മാറ്റം.

ഹര്‍മന്‍പ്രീത് കൗര്‍ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞതിനു പിന്നാലെയാണ് വൈസ് ക്യാപ്റ്റനായ സ്മൃതി ഇന്ത്യയുടെ പുതിയ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടത്. റാങ്കിങിലെ ആദ്യ പത്തില്‍ സ്മൃതിക്ക് പുറമെ ഹര്‍മന്‍പ്രീത് കൗറാണ് ഇടമുള്ള മറ്റൊരു ഇന്ത്യന്‍ താരം. 652 പോയിന്റുകളുമായി ഹര്‍മന്‍ ഒന്‍പതാം സ്ഥാനത്ത്.

ഏകദിന ബൗളിങ് റാങ്കിങില്‍ ഇന്ത്യയുടെ ദീപ്തി ശര്‍മ മാത്രമാണ് ആദ്യ പത്തിലുള്ളത്. താരത്തിന് പക്ഷേ ഒരു സ്ഥാനം നഷ്ടമായി. നിലവില്‍ 9ാം റാങ്കില്‍.

​ഗില്ലിന് റെക്കോർഡ് '5', വീണ്ടും ഷെഫാലി! പുരസ്കാരങ്ങൾ തൂത്തുവാരി 'ടീം ഇന്ത്യ'ടി20 റാങ്കിങ്

വനിതാ ടി20 ബാറ്റിങ് റാങ്കിങിലും ഇന്ത്യന്‍ താരങ്ങള്‍ക്ക് നേട്ടമുണ്ട്. ആദ്യ പത്തില്‍ 3 ഇന്ത്യന്‍ താരങ്ങളാണ് ഇടംപിടിച്ചത്. നാലാം റാങ്കില്‍ ഷെഫാലി വര്‍മ, അഞ്ചാം റാങ്കില്‍ സ്മൃതി മന്ധാന, പത്താം റാങ്കില്‍ ഹര്‍മന്‍പ്രീത് കൗര്‍. ഷെഫാലിക്ക് 759 പോയിന്റും സ്മൃതിയ്ക്ക് 754 പോയിന്റും ഹര്‍മന്‍പ്രീതിന് 656 പോയിന്റും.

ടി20 ബൗളിങ് റാങ്കിങില്‍ ശ്രീചരണി ഒന്നാം സ്ഥാനത്ത് കുതിപ്പ് തുടരുന്നു. താരത്തിന് 817 റേറ്റിങ് പോയിന്റുകള്‍. ദീപ്തി ശര്‍മ രണ്ടാം റാങ്കില്‍. 754 പോയിന്റുകളുമായാണ് ദീപ്തി രണ്ടാം സ്ഥാനത്ത്. ഓള്‍ റൗണ്ടര്‍ റാങ്കിങില്‍ ആദ്യ പത്തില്‍ ഇടംപിടിച്ച ഏക താരവും ദീപ്തിയാണ്. താരം ആറാമത്. ഏകദിന, ടി20 വനിതാ ടീം റാങ്കിങില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത്.

Newly appointed India women’s captain Smriti Mandhana continued to lead the ICC women’s ODI batting rankings, holding on to the top position with 790 rating points in the latest update released on Tuesday

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഞാന്‍ ലീഗില്‍ പടിപടിയായി വളര്‍ന്നുവന്ന ആള്‍; എല്ലാ മാസവും ഗുരുവായൂരില്‍ നിര്‍മാല്യം തൊഴുന്ന കൃഷ്ണഭക്തന്‍: ശ്യാംസുന്ദര്‍

​Jantar Mantar Protest: മിന്നൽ സമരവുമായി വിദ്യാർഥി സംഘടനള്‍; കോണോട്ട് പ്ലേസിൽ സംഘർഷം

'കൈപ്പത്തികളിൽ അഭയം നൽകുന്ന ദേവി'; അറിയാം കേരളത്തിന്റെ നാല് കാവൽ ദേവതകൾ

332 കിലോമീറ്റര്‍ റേഞ്ച്, വില 17.90 ലക്ഷം രൂപ; രണ്ടാം വാര്‍ഷികത്തില്‍ എംജി വിന്‍ഡ്‌സര്‍ ഇവി ഇന്‍ഡല്‍ജ് എഡിഷന്‍ വിപണിയില്‍

ദസറ, പൂജ അവധിക്കാലം: തിരുവനന്തപുരത്തുനിന്ന് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചു; മുൻകൂർ ബുക്കിംഗ് നാളെ രാവിലെ മുതൽ