സ്മൃതി മന്ധാന 
Sports

കലണ്ടര്‍ വര്‍ഷത്തില്‍ ആയിരം റണ്‍സ് നേടിയ ഏകതാരം; അയ്യായിരം ക്ലബിലെ 'ജൂനിയര്‍'; ചരിത്രമെഴുതി സ്മൃതി മന്ധാന

വനിതാ ഏകദിനത്തില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 1000 റണ്‍സ് തികയ്ക്കുന്ന ആദ്യ ക്രിക്കറ്റ് താരമാണ് സ്മൃതി

സമകാലിക മലയാളം ഡെസ്ക്

വിശാഖപട്ടണം: ഓസ്‌ട്രേലിയക്കെതിരായ ഏകദിനമത്സരത്തില്‍ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയില്‍ നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കി ഇന്ത്യന്‍ താരം സ്മൃതി മന്ധാന. 66 പന്തില്‍ നിന്ന് 80 റണ്‍സെടുത്താണ് താരം പുറത്താകുന്നത്. മൂന്നു സിക്‌സുകളും ഒന്‍പതു ഫോറുകളും അടിച്ച സ്മൃതി, മത്സരത്തിന്റെ 25ാം ഓവറിലാണ് പുറത്താകുന്നത്.

വനിതാ ഏകദിനത്തില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 1000 റണ്‍സ് തികയ്ക്കുന്ന ആദ്യ ക്രിക്കറ്റ് താരമാണ് സ്മൃതി. 2025 ല്‍ താരത്തിന്റെ 18ാം ഏകദിന മത്സരമായിരുന്നു ഞായറാഴ്ചത്തേത്. ആയിരം റണ്‍സ് തികയ്ക്കാന്‍ 18 റണ്‍സ് മാത്രം വേണ്ടിയിരുന്ന മന്ഥന എട്ടാം ഓവറിലെ മൂന്നാം പന്തില്‍ സോഫി മൊളിനുക്‌സിനെ സിക്‌സര്‍ പറത്തിയാണ് റെക്കോര്‍ഡ് സ്വന്തമാക്കിയത്. വനിതാ ഏകദിനത്തില്‍ 500 റണ്‍സ് പിന്നിടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ താരവുമാണ് സ്മൃതി.

ഏകദിനത്തില്‍ 5000 റണ്‍സ് തികയ്ക്കുന്ന പ്രായം കുറഞ്ഞ താരവും, വേഗത്തില്‍ ഈ നേട്ടത്തിലെത്തുന്ന താരവും സ്മൃതിയാണ്. 112 ഇന്നിങ്‌സുകള്‍ (5569 പന്തുകള്‍) ആണ് ഇന്ത്യന്‍ താരത്തിന് റെക്കോര്‍ഡിലെത്താന്‍ വേണ്ടിവന്നത്. വനിതാ ക്രിക്കറ്റില്‍ 5000 റണ്‍സ് കടന്ന ആദ്യ ഇന്ത്യന്‍ താരം മിഥാലി രാജാണ്.

Smriti Mandhana’s 5000 runs — All records, milestones during IND vs AUS Women’s ODI World Cup 2025 match

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദിലീപിനെ ശിക്ഷിക്കണമെന്ന് നമുക്ക് പറയാന്‍ പറ്റില്ല; കോടതി തീരുമാനം തെളിവുകളുടെ അടിസ്ഥാനത്തില്‍; വിഡി സതീശന്‍

ബോളിവുഡിന്റെ 'വരള്‍ച്ച'യ്ക്ക് വിരാമം? ദുരന്തമാകുമെന്ന് കരുതിയ 'ധുരന്ദർ' വന്‍ വിജയത്തിലേക്ക്; കളക്ഷനില്‍ കുതിപ്പ്

ബീറ്റ്റൂട്ട് ജ്യൂസ് നിസ്സാരക്കാരനല്ല

'എന്തുകൊണ്ട് ഈ വിധി എന്ന് ചോറുണ്ണുന്ന ഓരോരുത്തര്‍ക്കും മനസ്സിലാകും'

കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്‌സ് 800 പോയിന്റ് ഇടിഞ്ഞു; അഞ്ചു കാരണങ്ങള്‍

SCROLL FOR NEXT