സ്മൃതി മന്ധാന ഫെയ്‌സ്ബുക്ക്
Sports

ലോകകപ്പ് തോല്‍വിക്ക് പകരം വീട്ടി; സ്മൃതി മന്ധാനയുടെ സെഞ്ച്വറി കരുത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം, പരമ്പര

ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 59 റണ്‍സുമായി പുറത്താകാതെ നിന്നു.

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: സ്മൃതി മന്ധാനയുടെ സെഞ്ച്വറി ഇന്നിങ്‌സിന്റെ കരുത്തില്‍ ന്യൂസിലന്‍ഡിനെതിരെ മൂന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ആറു വിക്കറ്റ് ജയം. ഇതോടെ മൂന്നു മത്സരങ്ങളും വിജയിച്ച് ഇന്ത്യ പരമ്പരയും സ്വന്തമാക്കി. സ്‌കോര്‍ -49.5 ഓവറില്‍ 232. ഇന്ത്യ -45.2 ഓവറില്‍ നാലു വിക്കറ്റിന് 236. 122 പന്തില്‍ 100 റണ്‍സെടുത്ത സ്മൃതി മന്ധാനയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 59 റണ്‍സുമായി പുറത്താകാതെ നിന്നു.

ഷഫാലി വര്‍മ (11 പന്തില്‍ 12), യസ്തിക ഭാട്ടിയ (49 പന്തില്‍ 35), ജമീമ റോഡ്രിഗസ് (13 പന്തില്‍ 11) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഇന്ത്യയുടെ തകര്‍പ്പന്‍ ബൗളിങ്ങാണ് സന്ദര്‍ശകരെ ചെറിയ സ്‌കോറിലൊതുക്കിയത്. ദീപ്തി ശര്‍മ 10 ഓവറില്‍ 39 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. പ്രിയ മിശ്ര 10 ഓവറില്‍ 41 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു. രേണുക താക്കൂര്‍ സിങ്, സൈമ താക്കൂര്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് വനിതകള്‍ക്കായി ബ്രൂക്ക് ഹാളിഡേ ആണ് ബാറ്റിങ്ങില്‍ തിളങ്ങിയത്. 96 പന്തില്‍ 86 റണ്‍സെടുത്ത ഹാളിഡേക്ക് പുറമെ ജോര്‍ജിയ പ്ലിമ്മര്‍(39), ഇസബെല്ല ഗേസ്(25), ലിയാ താഹുഹു(24) എന്നിവരും തിളങ്ങിയപ്പോള്‍ ക്യാപ്റ്റന്‍ സോഫി ഡിവൈന്‍ 9 റണ്‍സെടുത്തും സൂസി ബേറ്റ്‌സ് നാലു റണ്‍സെടുത്തു പുറത്തായി. ടി20 ലോകകപ്പില്‍ ഇന്ത്യയുടെ സെമി സ്വപ്നങ്ങള്‍ തകര്‍ത്ത കിവീസിനോടുള്ള മധുരപ്രതികാരം കൂടിയായി ഏകദിന പരമ്പരയിലെ ഇന്ത്യന്‍ വനിതകളുടെ സമ്പൂര്‍ണ ജയം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

SCROLL FOR NEXT