വിരാട് കോഹ്‌ലി, രാഹുല്‍ തെവാതിയ/ഫയല്‍ ചിത്രം 
Sports

'ഇതുവരെ കോഹ്‌ലിക്ക് എതിരെ കളിച്ചു, ഇനി കോഹ്‌ലിക്കൊപ്പം'; ഡ്രസിങ് റൂമിലേക്ക് എത്താന്‍ രാഹുല്‍ തെവാതിയയുടെ കാത്തിരിപ്പ് 

'കോഹ് ലിക്കും, ലോക ക്രിക്കറ്റിലെ മികച്ച കളിക്കാര്‍ക്കുമൊപ്പം ഡ്രസിങ് റൂം പങ്കിടാന്‍ കാത്തിരിക്കുകയാണ്'

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോഹ് ലിക്കൊപ്പം ഡ്രസിങ് റൂം പങ്കിടുന്ന നിമിഷത്തിന് വേണ്ടി കാത്തിരിക്കുകയാണെന്ന് ഇന്ത്യന്‍ ടി20 ടീമിലേക്ക് എത്തിയ ഓള്‍റൗണ്ടര്‍ രാഹുല്‍ തെവാതിയ. ഇതുവരെ കോഹ് ലിക്കെതിരെയാണ് കളിച്ചത്. ഇനി കോഹ് ലിക്കൊപ്പം കളിക്കാം എന്നത് സന്തോഷിപ്പിക്കുന്നതായും തെവാതിയ പറഞ്ഞു. 

അമിത് മിശ്രയെ പോലൊള്ളവരോട് മത്സരിച്ചാണ് ടീമില്‍ ഇടംപിടക്കേണ്ടത്. ജയന്ത് യാദവ്, ചഹല്‍ എന്നിവര്‍ സമയം കിട്ടിമ്പോള്‍ ഹരിയാനക്ക് വേണ്ടി കളിക്കാനെത്തുന്നു. ഹരിയാന ടീമില്‍ സ്പിന്നര്‍മാര്‍ക്കിടയിലെ മത്സരം കടുത്തതാണ്. ഹരിയാന ടീമില്‍ ഇടം നേടുക, മികവ് കാണിക്കുക എന്നത് എന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നതിനൊപ്പം, എന്റെ കഴിവില്‍ വിശ്വസിക്കാനും സഹായിച്ചു, തെവാതിയ പറയുന്നു. 

കോഹ് ലിക്കും, ലോക ക്രിക്കറ്റിലെ മികച്ച കളിക്കാര്‍ക്കുമൊപ്പം ഡ്രസിങ് റൂം പങ്കിടാന്‍ കാത്തിരിക്കുകയാണ്. മികവ് കാണിക്കുന്നവര്‍ക്കെതിരെ എങ്ങനെയാണ് അവര്‍ മത്സരിക്കുന്നത് എന്നും, വിജയിക്കുന്നതും എന്ന് കണ്ടു പഠിക്കുക എന്നതാണ് പ്രധാനപ്പെട്ടത്. 

കഴിഞ്ഞ ഐപിഎല്‍ സീസണ്‍ വിജയകരമായതാണ് ഗുണമായത്. ലോകത്തിലെ ഏറ്റവും മികച്ച താരങ്ങള്‍ ഐപിഎല്‍ കളിക്കാനെത്തുന്നു. അവര്‍ക്കെതിരെ മികവ് കാണിക്കാനായാല്‍ അത് നമ്മുടെ ആത്മവിശ്വാസം കൂട്ടം. ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ കളിക്കാനായതില്‍ സന്തോഷമെന്നും തെവാതിയ പറഞ്ഞു. 

കഴിഞ്ഞ ഐപിഎല്‍ സീസണില്‍ പോയിന്റ് ടേബിളില്‍ താഴേക്ക് രാജസ്ഥാന്‍ റോയല്‍സ് വീണെങ്കിലും രാഹുല്‍ തെവാതിയ ശ്രദ്ധ പിടിച്ചിരുന്നു. പഞ്ചാബ് കിങ്‌സിന് എതിരായ കളിയില്‍ ഷെല്‍ഡന്‍ കോട്രലിനെ തുടരെ അഞ്ച് വട്ടം സിക്‌സ് പറത്തി ടീമിനെ ജയത്തിലേക്ക് എത്തിച്ച തെവാതി ഹരിയാന ടീമിന് വേണ്ടിയും ഡൊമസ്റ്റിക് സീസണില്‍ മികവ് കാണിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം

'നിങ്ങളുടെ പുരുഷനൊരു നായ ആയിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍'; ടോക്‌സിക് പങ്കാളി മീമുകളില്‍ അനുപമയുടെ കമന്റ്; ലക്ഷ്യം ധ്രുവ്?