Sobhana Mostary  x
Sports

സെഞ്ച്വറി; ചരിത്രമെഴുതി ബം​​ഗ്ലാദേശിന്റെ 'ശോഭന മോസ്താരി'!

അന്താരാഷ്ട്ര ക്രിക്കറ്റിലെ കന്നി സെഞ്ച്വറി തന്നെ അവിസ്മരണീയമാക്കി 24കാരി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

സിഡ്നി: അലൻ ബോർഡർ ഫീൽഡിൽ നടന്ന രണ്ടാം ഏകദിനത്തിൽ ഓസ്ട്രേലിയക്കെതിരെ ചരിത്ര നേട്ടവുമായി ബം​ഗ്ലാ​ദേശ് വനിതാ താരം ശോഭന മോസ്താരി. തന്റെ കന്നി അന്താരാഷ്ട്ര സെഞ്ച്വറി നേട്ടത്തിനൊപ്പം ഓസ്ട്രേലിയക്കെതിരെ അന്താരാഷ്ട്ര പോരാട്ടത്തിൽ സെഞ്ച്വറി നേടുന്ന ആദ്യ ബം​ഗ്ലാദേശ് വനിതാ താരമെന്ന അനുപമ റെക്കോർഡും താരം സ്വന്തം പേരിൽ എഴുതി ചേർത്ത് കന്നി ശതകം അവിസ്മരണീയമാക്കി.

134 പന്തുകൾ നേരിട്ട് താരം 118 റൺസുകൾ അടിച്ചെടുത്തു. 18 ഫോറുകൾ അടങ്ങുന്നതായിരുന്നു ഇന്നിങ്സ്. താരത്തിന്റെ കരുത്തിൽ ബം​ഗ്ലാദേശ് നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 220 റൺസെടുത്തു. ഓസ്ട്രലിയൻ വനിതകൾ പക്ഷേ മത്സരം വിജയിച്ചു. ജോർജിയ നേടിയ 97 പന്തിൽ 131 റൺസ് ശതക ബാറ്റിങ് ബലത്തിൽ ഓസീസ് വനിതകൾ ഒറ്റ വിക്കറ്റ് നഷ്ടത്തിൽ 222 റൺസ് എടുത്ത് മത്സരം 9 വിക്കറ്റിന് സ്വന്തമാക്കി.

ടോസ് നേടി ഓസ്ട്രേലിയ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 8 റൺസിനിടെ 3 വിക്കറ്റ് നഷ്ടമായി തകർന്ന ബം​ഗ്ലാ വനിതകളെ ക്യാപ്റ്റൻ നി​ഗർ സുൽത്താനയ്ക്കൊപ്പം ഉറച്ചു നിന്ന് ശോഭന ഉയർത്തിക്കൊണ്ടു വന്നു. ഇരുവരും ചേർന്നു നാലാം വിക്കറ്റിൽ 195 റൺസിന്റെ നിർണായക സ്കോർ ബോർഡിൽ ചേർത്തു. 114 പന്തിൽ 74 റൺസാണ് നി​ഗർ സുൽത്താന അടിച്ചത്.

ശോഭന- നി​ഗർ കൂട്ടുകെട്ടും ഒരു റെക്കോർഡ് നേട്ടത്തിലെത്തി. ഏകദിന ക്രിക്കറ്റിൽ ഏതൊരു വിക്കറ്റിലേയും ബം​ഗ്ലാദേശിന്റെ ഉയർന്ന കൂട്ടുകെട്ടു കൂടിയാണ് ഈ 195 റൺസ്. 2025ൽ തായ്ലൻഡിനെതിരെ മൂന്നാം വിക്കറ്റിൽ നി​ഗർ സുൽത്തനയും ശർമിൻ അക്തറും ചേർന്നു നേടിയ 152 റൺസായിരുന്നു നേരത്തെയുള്ള റെക്കോർഡ്.

ഇന്നിങ്സിലുടനീളം സംയമനവും ദൃഢനിശ്ചയവും പ്രകടിപ്പിച്ച കിടിലൻ ബാറ്റിങാണ് 24കാരിയായ ശോഭന പുറത്തെടുത്തത്. അവിസ്മരണീയ പോരാട്ടമാണ് ശോഭനയും നി​ഗറും ചേർന്ന് നടത്തിയത്. നി​ഗറിന്റെ പേരിലായിരുന്നു ഇതുവരെ ഓസ്ട്രേലിയക്കെതിരെ ഒരു ബം​ഗ്ലാദേശ് വനിതാ താരത്തിന്റെ ഏറ്റവും ഉയർന്ന സ്കോറിന്റെ (63 റൺസ്) റെക്കോർഡ്.

Sobhana Mostary produced a record-breaking performance as Bangladesh recovered from a disastrous start to post 220/6 against Australia in the second ODI at Allan Border Field

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗ്യാനേഷ് കുമാറിനെ മാറ്റണം; നാളെ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കും, എല്‍ഡിഎഫ് പിന്തുണയ്ക്കും

വെറും 18 പന്ത്, 50 റണ്‍സ്; അതിവേഗം അഭിഷേക്!

​Jantar Mantar Protest: ഡൽഹി പൊലീസ് മർദനം; കേരളത്തില്‍ എസ്എഫ്ഐ പ്രതിഷേധം

ദുബൈ കൂടുതല്‍ സ്മാര്‍ട്ടാകും; ട്രാഫിക് സിഗ്നലില്‍ നിര്‍ത്തില്ല, ഇലക്ട്രിക് പോഡുകള്‍ ഓട്ടം തുടങ്ങി

'നിങ്ങള്‍ വരണം, ഇല്ലെങ്കില്‍ എന്റെ കരിയർ നഷ്ടമാകും'; ആ നടിയുടെ കാല് പിടിച്ചു പറഞ്ഞു: അനൂപ് മേനോന്‍