ഫോട്ടോ: ട്വിറ്റർ 
Sports

'സൂര്യന്‍ ഉദിക്കാന്‍ ചിലപ്പോള്‍ അല്‍പം വൈകും'; സണ്‍റൈസേഴ്‌സിനെ പരിഹസിച്ച് മുഹമ്മദ് കൈഫ് 

ട്വന്റി20 ലോകകപ്പില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഓസീസ് താരം ഡേവിഡ് വാര്‍ണറെ പുകഴ്ത്തി മുഹമ്മദ് കൈഫ്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ട്വന്റി20 ലോകകപ്പില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഓസീസ് താരം ഡേവിഡ് വാര്‍ണറെ പുകഴ്ത്തി മുഹമ്മദ് കൈഫ്. വാര്‍ണറെ പുകഴ്ത്തുന്നതിന് ഒപ്പം സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ കൈഫ് പരിഹസിക്കുകയും ചെയ്യുന്നു. 

ജീവിതത്തിലേത് പോലെ സ്‌പോര്‍ട്‌സിലും വിട്ടുകൊടുക്കരുത്. തന്റെ ഐപിഎല്‍ ടീമിന് ആവശ്യമില്ലാത്ത താരമായി മാറിയതില്‍ നിന്ന് ഏതാനും ആഴ്ച കൊണ്ടാണ് ട്വന്റി20 ലോകകപ്പിലെ താരമായത്. ചിലപ്പോള്‍ സൂര്യന്‍ ഉദിക്കാന്‍ വൈകും...മുഹമ്മദ് കൈഫ് ട്വിറ്ററില്‍ കുറിച്ചു. 

ഐപിഎല്‍ ആദ്യ പാദത്തില്‍ തുടര്‍ തോല്‍വികളിലേക്ക് വീണപ്പോഴാണ് ആണ് ഡേവിഡ് വാര്‍ണറെ ക്യാപ്റ്റന്‍സിയില്‍ നിന്നും പ്ലേയിങ് ഇലവനില്‍ നിന്നും ഹൈദരാബാദ് മാറ്റിയത്. യുഎഇയില്‍ നടന്ന രണ്ടാം പാദത്തില്‍ ആദ്യ കളിയില്‍ അവസരം ലഭിച്ചെങ്കിലും മികവ് കാണിക്കാന്‍ കഴിയാതെ വന്നതോടെ വീണ്ടും ടീമില്‍ നിന്ന് പുറത്തായി. 

എന്നാല്‍ ട്വന്റി20 ലോകകപ്പില്‍ യുഎഇയില്‍ മൂന്ന് അര്‍ധ ശതകം ആണ് വാര്‍ണര്‍ കണ്ടെത്തിയത്. ഫൈനലിലെ നിര്‍ണായക ഇന്നിങ്‌സും ഇതില്‍ ഉള്‍പ്പെടുന്നു. 48 ആണ് ട്വന്റി20 ലോകകപ്പിലെ വാര്‍ണറുടെ ബാറ്റിങ് ശരാശരി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT