കേശവ് മഹാരാജ്/ ഫെയ്സ്ബുക്ക് 
Sports

'സമാധാനവും ശാന്തിയും ആത്മീയ പ്രബുദ്ധതയും നല്‍കട്ടെ'; രാമപ്രതിഷ്ഠയിൽ ആശംസ നേര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം

അയോധ്യ രാമക്ഷേത്ത്രതില്‍ പ്രാണപ്രതിഷ്ഠ നടക്കുന്ന വേളയില്‍ എല്ലാ ഇന്ത്യാക്കാര്‍ക്കും ആശംസകള്‍ നേരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ജോഹന്നാസ്ബര്‍ഗ്: അയോധ്യയില്‍ രാമപ്രതിഷ്ഠ നടക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് ആശംസ നേര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം. സ്പിന്നര്‍ കേശവ് മഹാരാജ് ആണ് ഇന്ത്യക്കാര്‍ക്ക് ആശംസ നേര്‍ന്നത്. 

അയോധ്യ രാമക്ഷേത്ത്രതില്‍ പ്രാണപ്രതിഷ്ഠ നടക്കുന്ന വേളയില്‍ എല്ലാ ഇന്ത്യാക്കാര്‍ക്കും ആശംസകള്‍ നേരുന്നു. ഇന്ത്യയിലെ എല്ലാവര്‍ക്കും സമാധാനവും ശാന്തിയും ആത്മീയ പ്രബുദ്ധതയും നല്‍കട്ടെ. ജയ് ശ്രീ റാം. കേശവ് മഹാരാജ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

ഈ മാസം ആദ്യം, ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിനിടെ ബാറ്റ് ചെയ്യാനെത്തിയപ്പോള്‍, 'റാം സിയ റാം ജയ് ജയ് റാം' എന്ന ഗാനം പ്ലേ ചെയ്യാന്‍ കേശവ് മഹാരാജ് ഡിജെയോട് അഭ്യര്‍ത്ഥിച്ചത് വാര്‍ത്തയായിരുന്നു. അയോധ്യയിലെ രാമപ്രതിഷ്ഠാ ചടങ്ങില്‍ സച്ചിന്‍, ധോണി, കോഹ് ലി അടക്കം നിരവധി പ്രമുഖ കളിക്കാര്‍ക്ക് ക്ഷണമുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT