റബാഡ, മാര്‍ക്രം, കേശവ് മഹാരാജ് ട്വിറ്റര്‍
Sports

ലോകകപ്പിനു മുന്‍പ്... ദക്ഷിണാഫ്രിക്ക വിന്‍ഡീസ് മണ്ണിലേക്ക്, ടി20 പരമ്പര കളിക്കും

ടി20 ലോകകപ്പ് യുഎസ്എയിലും വെസ്റ്റ് ഇന്‍ഡീസിലുമായാണ് അരങ്ങേറുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ജൊഹന്നാസ്ബര്‍ഗ്: ടി20 ലോകകപ്പിനു മുന്നോടിയായി ദക്ഷിണാഫ്രിക്ക വെസ്റ്റ് ഇന്‍ഡീസുമായി ടി20 പരമ്പര കളിക്കും. ദക്ഷിണാഫ്രിക്ക മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര കളിക്കാനായി വെസ്റ്റ് ഇന്‍ഡീസില്‍ പര്യടനം നടത്തും. ഈ മാസം 23, 25, 26 തീയതികളിലാണ് മൂന്ന് പോരാട്ടങ്ങള്‍.

ഈ വര്‍ഷം ഇതു കൂടാതെ മറ്റൊരു പര്യടനവും വെസ്റ്റ് ഇന്‍ഡീസിലേക്ക് ദക്ഷിണാഫ്രിക്ക നടത്തും. ലോകകപ്പിനു ശേഷം ഓഗസ്റ്റില്‍ രണ്ട് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും ഉള്‍പ്പെട്ട പരമ്പരകള്‍ ദക്ഷിണാഫ്രിക്ക വിന്‍ഡീസ് മണ്ണില്‍ കളിക്കുന്നുണ്ട്.

ഇത്തവണത്തെ ടി20 ലോകകപ്പ് യുഎസ്എയിലും വെസ്റ്റ് ഇന്‍ഡീസിലുമായാണ് അരങ്ങേറുന്നത്. ലോക പോരിനു മുന്‍പ് സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ ഈ പര്യടനം ദക്ഷിണാഫ്രിക്കയെ സഹായിക്കും.

ദക്ഷിണാഫ്രിക്കയ്ക്കു ശേഷം ലോകകപ്പ് കഴിഞ്ഞാല്‍ ഇംഗ്ലണ്ട്, ബംഗ്ലാദേശ് ടീമുകളും വിന്‍ഡീസില്‍ പര്യടനത്തിനായി എത്തുന്നുണ്ട്. ഇംഗ്ലണ്ട് മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20കളും അടങ്ങിയ പരമ്പരകളാണ് കളിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തമിഴ്‌നാട്ടിൽ അപ്രഖ്യാപിത ലോഡ്ഷെഡിംഗ്: മന്ത്രിയുടെ വാർത്താസമ്മേളനത്തിലും പവർകട്ട്; തെരുവിലിറങ്ങി ജനം; വിജയ് സർക്കാരിനെതിരെ രോഷം ഇരമ്പുന്നു

'ടൂറിസം മേഖലയില്‍ വേണ്ടത് പ്രൊഫഷണല്‍ സമീപനം, പ്രാദേശിക സമൂഹങ്ങള്‍ക്ക് കൂടി നേട്ടമുണ്ടാകണം'

3 ഐപിഎൽ ക്യാപ്റ്റൻമാർ ഇന്ത്യൻ ഏകദിന ടീമിലേക്ക്!

ഓവർ ടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കം: നെടുങ്കണ്ടത്ത് ബസ് ജീവനക്കാരെ വളഞ്ഞിട്ട് മർദ്ദിച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി