ബുംറയെ അഭിനന്ദിക്കുന്ന സഹ താരങ്ങൾ, south africa vs india x
Sports

മാര്‍ക്രത്തെ ക്ലീന്‍ ബൗള്‍ഡാക്കി ബുംറ; റിക്കല്‍ട്ടനെ മടക്കി കുല്‍ദീപ്; പ്രോട്ടീസിന് ഇരട്ട പ്രഹരം

ദക്ഷിണാഫ്രിക്കയുടെ ഓപ്പണിങ് പൊളിച്ച് ഇന്ത്യ

സമകാലിക മലയാളം ഡെസ്ക്

ഗുവാഹത്തി: ഇന്ത്യ- ദക്ഷിണാഫ്രിക്ക രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രക്കയുടെ ഓപ്പണിങ് പൊളിച്ച് ജസ്പ്രിത് ബുംറ. ചായയുടെ ഇടവേള കഴിഞ്ഞു കളി തുടങ്ങിയതിനു പിന്നാലെ മറ്റൊരു ഓപ്പണര്‍ റിയാന്‍ റിക്കല്‍ട്ടനെ പുറത്താക്കി കുല്‍ദീപ് യാദവും പ്രോട്ടീസിനെ പ്രഹരിച്ചു.

നിലവില്‍ ദക്ഷിണാഫ്രിക്ക 2 വിക്കറ്റ് നഷ്ടത്തില്‍ 92 റണ്‍സെന്ന നിലയില്‍. 2 റണ്ണുമായി ട്രിസ്റ്റന്‍ സ്റ്റബ്‌സും 8 റണ്‍സുമായി ക്യാപ്റ്റന്‍ ടെംബ ബവുമയുമാണ് ക്രീസില്‍.

ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രത്തെ ബുംറ ക്ലീന്‍ ബൗള്‍ഡാക്കി. മാര്‍ക്രം 81 പന്തുകള്‍ പ്രതിരോധിച്ച് 38 റണ്‍സുമായി മടങ്ങി. പിന്നാലെയാണ് കുല്‍ദീപിന്റെ പ്രഹരം. 82 പന്തില്‍ 35 റണ്‍സുമായി റിക്കല്‍ട്ടനും പുറത്തായി.

ആദ്യ ദിനത്തില്‍ ബാറ്റര്‍മാരെ തുണയ്ക്കുന്ന പിച്ചില്‍ ടോസ് നേടി ടെംബ ബവുമ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആ തീരുമാനം ശരിയാണെന്നു തെളിയിക്കുന്ന വിധത്തില്‍ മികച്ച തുടക്കമാണ് പ്രോട്ടീസിനു കിട്ടിയത്. മാര്‍ക്രവും റയാന്‍ റിക്കല്‍ടനും ചേര്‍ന്ന സഖ്യം ഓപ്പണിങില്‍ 82 റണ്‍സ് ചേര്‍ത്താണ് പിരിഞ്ഞത്.

ശുഭ്മാന്‍ ഗില്ലിന്റെ അഭാവത്തില്‍ ഋഷഭ് പന്താണ് ഇന്ത്യയെ നയിക്കുന്നത്. സായ് സുദര്‍ശന്‍, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവര്‍ക്ക് രണ്ടാം ടെസ്റ്റില്‍ പ്ലെയിങ് ഇലവനില്‍ ഇടം കിട്ടി.

south africa vs india: Once again, it is Jasprit Bumrah who brings India back into the contest with the wicket of Aiden Markram at the strike of tea.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഞാന്‍ അറിയാതെ ഒരു വിഷയവും യോഗത്തില്‍ വരരുത്'; ദേവസ്വം ബോര്‍ഡില്‍ കര്‍ശന നപടികളുമായി കെ ജയകുമാര്‍

350 സിസി ക്രൂസര്‍ ശ്രേണിയില്‍ മറ്റൊരു കരുത്തന്‍; മെറ്റിയര്‍ 350 സണ്‍ഡൗണര്‍ ഓറഞ്ച് സ്‌പെഷല്‍ എഡിഷന്‍ പുറത്തിറക്കി റോയല്‍ എന്‍ഫീല്‍ഡ്, ഫീച്ചറുകള്‍

76ല്‍ വീണത് 3 വിക്കറ്റുകള്‍; രണ്ടാം ഇന്നിങ്‌സിലും ഇംഗ്ലണ്ടിന് ബാറ്റിങ് തകര്‍ച്ച

സംഗതി ചൈനീസാ, പക്ഷേ ചൈനയിലില്ല!

പൈലറ്റിന് എന്തുകൊണ്ട് ഇജക്റ്റ് ചെയ്യാന്‍ ആയില്ല?, തേജസ് ദുരന്തത്തില്‍ അന്വേഷണം; നമാംശിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

SCROLL FOR NEXT