south africa vs india x
Sports

അതിവേഗം സെഞ്ച്വറിയടിച്ച് ക്വിന്റന്‍ ഡി കോക്ക്; കളി തിരിച്ചു പിടിച്ച് ഇന്ത്യ, ദക്ഷിണാഫ്രിക്കയ്ക്ക് 8 വിക്കറ്റുകള്‍ നഷ്ടം

ക്വിന്റന്‍ ഡി കോക്ക് 89 പന്തില്‍ 8 ഫോറും 6 സിക്‌സും സഹിതം 106

സമകാലിക മലയാളം ഡെസ്ക്

വിശാഖപട്ടണം: ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 8 വിക്കറ്റുകള്‍ നഷ്ടം. ഓപ്പണര്‍ ക്വിന്റന്‍ ഡി കോക്ക് സെഞ്ച്വറിയുമായി പോരാട്ടം ഇന്ത്യന്‍ ക്യാംപിലേക്ക് നയിച്ചെങ്കിലും തുടക്കത്തിലെ പതര്‍ച്ചയ്ക്കു ശേഷം ഇന്ത്യ കളിയിലേക്ക് മടങ്ങിയെത്തുന്ന കാഴ്ചയായിരുന്നു. ടോസ് നേടി ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിങിനയക്കുകയായിരുന്നു. ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ റിയാന്‍ റിക്കല്‍ടനെ മടക്കാന്‍ അര്‍ഷ്ദീപ് സിങിനു സാധിച്ചു. നിലവിൽ ദക്ഷിണാഫ്രിക്ക 43 ഓവറിൽ 252 റൺസെന്ന നിലയിൽ.

എന്നാല്‍ പിന്നീട് ക്വിന്റന്‍ ഡി കോക്കും ക്യാപ്റ്റന്‍ ടെംബ ബവുമയും ചേര്‍ന്ന സഖ്യം ഇന്ത്യയെ പ്രതിരോധത്തിലാക്കി. ഇരുവരും ചേര്‍ന്നു രണ്ടാം വിക്കറ്റില്‍ 113 റണ്‍സ് ചേര്‍ത്താണ് പിരിഞ്ഞത്. ബവുമ 48 റണ്‍സെടുത്താണ് പുറത്തായത്. ക്വിന്റന്‍ ഡി കോക്ക് 89 പന്തില്‍ 8 ഫോറും 6 സിക്‌സും സഹിതം 106 റണ്‍സടിച്ചാണ് മടങ്ങിയത്.

ഒരറ്റത്ത് ഡി കോക്ക് നിന്നെങ്കിലും അതിനിടെ മാത്യു ബ്രീറ്റ്‌സ്‌കെ (24), പിന്നാലെ എയ്ഡന്‍ മാര്‍ക്രം എന്നിവരെ ഒറ്റ ഓവറില്‍ മടക്കി പ്രസിദ്ധ് കൃഷ്ണ പ്രോട്ടീസിനെ ഞെട്ടിച്ചു. തുടക്കത്തില്‍ നല്ല തല്ലു വാങ്ങിയ പ്രസിദ്ധിന്റെ തിരിച്ചു വരവ് കൂടിയായി ഈ ഓവര്‍ മാറി. മാര്‍ക്രം 1 റണ്‍ മാത്രമാണ് നേടിയത്.

ഡെവാല്‍ഡ് ബ്രെവിസ് കൂറ്റനടികളുമായി കളം വാഴുമെന്നു തോന്നിച്ചെങ്കിലും അല്‍പ്പായുസായി. ഒറ്റ ഓവറില്‍ ബ്രെവിസിനേയും മാര്‍ക്കോ യാന്‍സനേയും മടക്കി കുല്‍ദീപും ദക്ഷിണാഫ്രിക്കയെ വട്ടം കറക്കി. ബ്രെവിസ് 29 റണ്‍സും യാന്‍സന്‍ 17 റണ്‍സും കണ്ടെത്തി. പിന്നാലെ കോർബിൻ ബോഷിനേയും കുൽദീപ് മടക്കി. താരം 9 റൺസുമായി പുറത്തായി.

south africa vs india: Kuldeep Yadav has dealt two big and quick blows to South Africa with the wickets of Dewald Brevis and Marco Jansen.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 കിലോമീറ്റര്‍ വരെ പരമാവധി 7500, 1500 മുകളില്‍ 18,000 രൂപ; വിമാന ടിക്കറ്റ് നിരക്കിന് പരിധി നിശ്ചയിച്ച് കേന്ദ്രം

'ആഹാരം കഴിക്കാം'; ജയിലില്‍ നിരാഹാരം അവസാനിപ്പിച്ച് രാഹുല്‍ ഈശ്വര്‍

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞു, വിമാന ടിക്കറ്റ് നിരക്കിന് പരിധി നിശ്ചയിച്ച് കേന്ദ്രം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

മന്ത്രി റിയാസിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയെന്ന് പരിചയപ്പെടുത്തി; പണം തട്ടാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍

ഐ ഐ എം കോഴിക്കോട്: പി.എച്ച്.ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

SCROLL FOR NEXT