ബംഗളൂരു: പരിക്കിനെ തുടര്‍ന്നു ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര നഷ്ടമായ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ടി20 പരമ്പര കളിക്കുമെന്നു ഉറപ്പായി. താരം ബിസിസിഐ സെന്റര്‍ ഫോര്‍ എക്‌സലന്‍സില്‍ വച്ച് ഫിറ്റ്‌നസ് തെളിയിച്ചു.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ പോരാട്ടത്തിനിടെ കഴുത്തിനു പരിക്കേറ്റാണ് താരം പുറത്തായത്. പിന്നീട് ചികിത്സയിലും വിശ്രമത്തിലുമായിരുന്നു. പൂര്‍ണ ഫിറ്റായാല്‍ കളിക്കാനിറക്കാമെന്ന തീരുമാനത്തിന്റെ ഭാഗമായി താരത്തെ ടി20 പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. അതിനിടെയാണ് താരം ഇപ്പോള്‍ ഫിറ്റ്‌നസ് തെളിയിച്ചത്.
മത്സരത്തില്‍ ബാറ്റിങ്, ഫീല്‍ഡിങ് പരിശീലനങ്ങളും ഗില്‍ നടത്തിയിട്ടുണ്ട്. ടി20 ടീമില്‍ ഉള്‍പ്പെട്ട സംഘങ്ങള്‍ കട്ടക്കിലെത്തും. ടി20 ടീമിന്റെ ആദ്യ പരിശീലന സെഷന്‍ ഞായറാഴ്ച തുടങ്ങും.
Shubman Gill had been included in the T20I squad subject to fitness and was required to undergo a full set of rehabilitation and skill-based Return To Play (RTP) protocols.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

