ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 മത്സരം ഫെയ്സ്ബുക്ക്
Sports

ദക്ഷിണാഫ്രിക്കയ്ക്ക് ടോസ്, ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും, ഓപ്പണർമാർ സഞ്ജുവും അഭിഷേക് ശർമയും

സഞ്ജു സാംസണും അഭിഷേക് ശർമയും ഇന്ത്യയുടെ ഓപ്പണർമാരാകും.

Author : സമകാലിക മലയാളം ഡെസ്ക്

ഡർബൻ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യ ആദ്യം ബാറ്റിങ്ങിനിറങ്ങും. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. സഞ്ജു സാംസണും അഭിഷേക് ശർമയും ഇന്ത്യയുടെ ഓപ്പണർമാരാകും.

രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള സീനിയർ ടീം ന്യൂസീലൻഡിനെതിരായ ടെസ്റ്റിൽ സമ്പൂർണ തോൽവി വഴങ്ങിയതിനു പിന്നാലെയാണ് സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള യുവനിര പരമ്പരയ്ക്ക് ഇറങ്ങുന്നത്.

ഇന്ത്യ പ്ലേയിങ് ഇലവൻ– സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), അഭിഷേക് ശർമ, തിലക് വർമ, ഹാർദിക് പാണ്ഡ്യ, റിങ്കു സിങ്, അക്ഷർ പട്ടേൽ, അർഷ്ദീപ് സിങ്, രവി ബിഷ്ണോയി, ആവേശ് ഖാൻ, വരുൺ ചക്രവര്‍ത്തി.

ദക്ഷിണാഫ്രിക്ക പ്ലേയിങ് ഇലവൻ– എയ്ഡൻ മാർക്രം (ക്യാപ്റ്റൻ), റയാൻ റിക്കിൾട്ടൻ (വിക്കറ്റ് കീപ്പർ), ട്രിസ്റ്റന്‍ സ്റ്റബ്സ്, ഹെൻറിച് ക്ലാസൻ, ഡേവിഡ് മില്ലർ, പാട്രിക് ക്രൂഗർ, മാർകോ ജാന്‍സൻ, ആൻഡിലെ സിമെലെൻ, ജെറാൾഡ് കോട്സീ, കേശവ് മഹാരാജ്, എൻകാബയോംസി പീറ്റർ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കിഫ്ബി സ്വതന്ത്ര സാമ്രാജ്യമായി പ്രവർത്തിച്ചു, ധനവകുപ്പ് നോക്കുകുത്തി; കണ്ണൂരിലെ 1000 ഏക്കർ ഭൂമി ആർക്ക് വേണ്ടി?'

സെഞ്ച്വറി അടിച്ച് യുവതാരം രഞ്ജിയിലേക്ക്! കേരള ടീമിനെ പ്രഖ്യപിച്ചു

ഗോവിന്ദ് പൈയ്ക്കും അഭിഷേകിനും സെഞ്ച്വറി; സമനില പിടിച്ച് കേരളം

എമിറേറ്റ്‌സിൽ ജോലി നേടാം; ബിരുദം യോഗ്യത, ചെന്നൈയിൽ നിയമനം

എതിർ താരത്തിന്റെ മുടി പിടിച്ചുവലിച്ചു; വിനീഷ്യസ് ജൂനിയറിന് വിലക്ക്!