തിലക് വർമയുടെ വിക്കറ്റ് വീണത് ആഘോഷിക്കുന്ന ദക്ഷിണാഫ്രിക്ക താരങ്ങൾ Tilak Varma ap
Sports

'തിലക് വര്‍മ്മേ... വന്ന ഉടനെ വലിച്ചടിക്കാന്‍ നോക്കുകയാണോ വേണ്ടത് ?'

നിർണായക റോളെന്നു ക്യാപ്റ്റൻ വിശേഷിപ്പിച്ച തിലക് വർമ ​ദക്ഷിണാഫ്രിക്കയ്ക്കെതിരെ 2 പന്തിൽ 1 റണ്ണുമായി മടങ്ങി

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 ലോകകപ്പ് സൂപ്പര്‍ 8 പോരാട്ടത്തില്‍ ഇന്ത്യന്‍ താരം തിലക് വര്‍മയുടെ ബാറ്റിങ് സമീപനത്തെ വിമര്‍ശിച്ച് ഇതിഹാസ ബാറ്റര്‍ സുനില്‍ ഗാവസ്‌കര്‍. തിലകിന്റെ പ്രകടനത്തെക്കുറിച്ച് വലിയ തോതില്‍ വിമര്‍ശനം വന്നപ്പോഴെല്ലാം പിന്തുണച്ച് സംസാരിച്ച ഗാവസ്‌കറെ പോലും ചൊടിപ്പിക്കുന്നതായി ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പോരാട്ടത്തില്‍ താരം അതിവേഗം വിക്കറ്റ് വലിച്ചെറിഞ്ഞത്. നിര്‍ണായ റോളില്‍ കളിക്കുന്ന തിലക് 2 പന്തില്‍ ഒരു റണ്ണുമായാണ് മടങ്ങിയത്.

ആദ്യ വിക്കറ്റ് തുടക്കത്തില്‍ തന്നെ നഷ്ടമായ ഘട്ടത്തില്‍ തിലക് ഉത്തരവാദിത്വത്തോടെ ബാറ്റ് ചെയ്യേണ്ടതായിരുന്നുവെന്നു ഗാവസ്‌കര്‍ ചൂണ്ടിക്കാട്ടുന്നു. തുടക്കം തന്നെ ആക്രമിച്ചു കളിക്കാന്‍ മുതിര്‍ന്ന തിലകിന്റെ സമീപനം ശരിയായില്ലെന്നും ഗാവസ്‌കര്‍.

'അദ്ദേഹം ബുദ്ധിമാനായ ബാറ്ററാണെന്നു ഞാന്‍ മുന്‍പ് പറഞ്ഞിട്ടുണ്ട്. ഇപ്പോഴും അങ്ങനെ തന്നെയാണ് ഞാന്‍ കരുതുന്നത്. എന്നാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അദ്ദേഹം പുറത്തെടുത്ത കളി എന്നെ അങ്ങേയറ്റം നിരാശപ്പെടുത്തി. അതിനു കാരണവുമുണ്ട്. തുടക്കത്തില്‍ തന്നെ നമുക്ക് ഒരു വിക്കറ്റ് നഷ്ടമായിരുന്നു. ആ ഘട്ടത്തില്‍ 9.5 റണ്‍സാണ് ഒരോവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത്. ഒരോവറില്‍ 15 റണ്‍സായിരുന്നില്ല വേണ്ടത്.'

'ആവശ്യത്തിനു സമയമെടുക്കാനുള്ള അവസരം അപ്പോഴുണ്ടായിരുന്നു. പ്രത്യേകിച്ച് അഭിഷേക് ശര്‍മ മറുഭാഗത്ത് നിലയുറപ്പിക്കാനുള്ള തയ്യാറെടുപ്പ് നടത്തുന്നതേ ഉണ്ടായിരുന്നുള്ളു. അദ്ദേഹം റണ്‍സ് നേടിയിട്ടില്ല. ആ ഘട്ടത്തില്‍ അഭിഷേകിനെ പിന്തുണച്ച് ആദ്യ ആറ് ഓവറുകള്‍ മറികടക്കുക എന്നതാണ് തിലക് ചെയ്യേണ്ടിയിരുന്നത്. ആറ് ഓവറില്‍ 70 റണ്‍സ് വേണമെന്നില്ല. 55 റണ്‍സായാലും മതി. അതു നല്ല പ്ലാറ്റ്‌ഫോമാകുമായിരുന്നു'- ഗാവസ്‌കര്‍ വ്യക്തമാക്കി.

പരിക്കു മാറി ഇടവേളയ്ക്കു ശേഷം തിലക് ടി20 ലോകകപ്പ് ടീമിലേക്ക് നേരിട്ടെത്തുകയായിരുന്നു. ലോകകപ്പിനു മുന്‍പ് രണ്ട് മത്സരങ്ങള്‍ മാത്രമാണ് താരം കളിച്ചത്. ആ രണ്ട് കളിയിലും തിളങ്ങിയതോടെ ഇന്ത്യയ്ക്കും ആശ്വാസമായിരുന്നു. കാരണം ബാറ്റിങ് നിരയില്‍ നിര്‍ണായക റോളിലാണ് തിലക് കളിക്കുന്നത്. പക്ഷേ ലോകകപ്പിലെ ഇതുവരെയുള്ള പ്രകടനം വിലയിരുത്തിയാല്‍ നിരാശപ്പെടുത്തുന്ന സമീപനമാണ് താരത്തിന്റെ ഭാഗത്തു നിന്നുണ്ടായത്.

5 ഇന്നിങ്‌സില്‍ നിന്നു 107 റണ്‍സ് മാത്രമാണ് താരം നേടിയത്. ആവറേജ് 21.40, സ്‌ട്രൈക്ക് റേറ്റ് 118.88. തിരിച്ചെത്തിയ ശേഷം താരത്തിനു പഴയ താളം ഇതുവരെ തിരിച്ചു പിടിക്കാന്‍ സാധിച്ചിട്ടില്ല.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തിലകിന്റെ നേരത്തെയുള്ള റെക്കോര്‍ഡ് മികച്ചതായിരുന്നു എന്നതും ചേര്‍ത്തു വായിക്കുമ്പോഴാണ് ഗാവസ്‌കറുടെ നിരാശയുടെ ആഴം വ്യക്തമാകുക.

പ്രോട്ടീസിനെതിരെ 10 ടി20 മത്സരങ്ങളില്‍ നിന്നു താരം നേടിയത് 496 റണ്‍സാണ്. 70.85 ആണ് ആവറേജ്. 163.15 ആണ് സ്‌ട്രൈക്ക് റേറ്റ്. രണ്ട് സെഞ്ച്വറികലും രണ്ട് അര്‍ധ സെഞ്ച്വറികളും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തിലക് നേടിയിട്ടുണ്ട്. എന്നാല്‍ അതൊന്നും നിര്‍ണായക ഘട്ടത്തില്‍ തുണയ്‌ക്കെത്തിയില്ല.

south africa vs india: Sunil Gavaskar questioned Tilak Varma's shot selection after India's heavy Super 8 defeat to South Africa

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വയനാട് ടൗണ്‍ഷിപ്പ് ഉദ്ഘാടനം നീട്ടി

ആവേശ കൊടുമുടിയിൽ ദേശങ്ങൾ, നാളെ ഉത്രാളിക്കാവ് പൂരം; അറിയാം ഐതീഹ്യവും പ്രത്യേകതകളും

ചോളം കഴിച്ച് ദിവസം തുടങ്ങാം; ആരോ​ഗ്യം നിറയേ

വിദേശത്ത് ജോലി ലഭിക്കാൻ സൗജന്യ നൈപുണ്യ പരിശീലനം, നോർക്കയും ബി എസ്എൻഎല്ലും ചേർന്ന നടത്തുന്ന കോഴ്സിൽ ചേരാം; ഫെബ്രുവരി 28 വരെ അപേക്ഷിക്കാം

സ്വര്‍ണവില കുതിക്കാന്‍ കാരണമെന്ത്?; വിശദീകരിച്ച് ധനമന്ത്രി

SCROLL FOR NEXT