ദക്ഷിണാഫ്രിക്ക ടീം എക്സ്
Sports

ലങ്കാ ദഹനം പൂര്‍ണം! ഒന്നാം ടെസ്റ്റില്‍ കൂറ്റന്‍ ജയവുമായി ദക്ഷിണാഫ്രിക്ക

രണ്ടിന്നിങ്‌സിലുമായി ശ്രീലങ്കയുടെ 11 വിക്കറ്റുകള്‍ പിഴുത് മാര്‍ക്കോ യാന്‍സന്‍

സമകാലിക മലയാളം ഡെസ്ക്

ഡര്‍ബന്‍: ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ കൂറ്റന്‍ ജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. 516 റണ്‍സിന്റെ വമ്പന്‍ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ശ്രീലങ്കയുടെ പോരാട്ടം 282 റണ്‍സില്‍ അവസാനിപ്പിച്ചാണ് പ്രോട്ടീസ് ജയം പിടിച്ചത്. 233 റണ്‍സിനാണ് ദക്ഷിണാഫ്രിക്കയുടെ വിജയം.

ഒന്നാം ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്ക 191 റണ്‍സെടുത്തു. രണ്ടാം ഇന്നിങ്‌സില്‍ 5ന് 366 റണ്‍സെന്ന നിലയില്‍ അവര്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. ലങ്കയുടെ ഒന്നാം ഇന്നിങ്‌സ് വെറും 42 റണ്‍സില്‍ അവസാനിച്ചിരുന്നു. ടെസ്റ്റില്‍ ലങ്കയുടെ ഏറ്റവും ചെറിയ ടോട്ടലെന്ന നാണക്കേടിന്റെ റെക്കോര്‍ഡും അവര്‍ ഒന്നാം ഇന്നിങ്സില്‍ നേടിയിരുന്നു.

വിജയത്തിലേക്ക് ബാറ്റേന്തിയ ലങ്കയ്ക്കായി ദിനേഷ് ചാന്‍ഡിമല്‍ (83), ക്യാപ്റ്റന്‍ ധനഞ്ജയ ഡി സില്‍വി (59) എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. കുശാല്‍ മെന്‍ഡിസ് 48 റണ്‍സും കണ്ടെത്തി. മാറ്റാരും കാര്യമായി തിളങ്ങിയില്ല.

ഒന്നാം ഇന്നിങ്‌സില്‍ 7 വിക്കറ്റെടുത്ത ദക്ഷിണാഫ്രിക്കന്‍ പേസര്‍ മാര്‍ക്കോ യാന്‍സന്‍ രണ്ടാം ഇന്നിങ്‌സില്‍ 4 വിക്കറ്റുകള്‍ വീഴ്ത്തി. രണ്ടിന്നിങ്‌സിലുമായി താരം 11 വിക്കറ്റുകള്‍ കൊയ്തു. കഗിസോ റബാഡ, ജെറാര്‍ഡ് കോറ്റ്‌സി, കേശവ് മഹാരാജ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും സ്വന്തമാക്കി.

149 റണ്‍സ് ലീഡുമായാണ് പ്രോട്ടീസ് രണ്ടാം ഇന്നിങ്സ് തുടങ്ങിയത്. ക്യാപ്റ്റന്‍ ടെംബ ബവുമ, ട്രിസ്റ്റന്‍ സ്റ്റബ്സ് എന്നിവരുടെ കിടിലന്‍ സെഞ്ച്വറികളാണ് ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. സ്റ്റബ്സ് 9 ഫോറും രണ്ട് സിക്സും സഹിതം 122 റണ്‍സും ബവുമ 9 ഫോറുകള്‍ സഹിതം 113 റണ്‍സും കണ്ടെത്തി. ആദ്യ ഇന്നിങ്സില്‍ ബവുമ അര്‍ധ സെഞ്ച്വറി നേടിയിരുന്നു.

നേരത്തെ ഏഴ് വിക്കറ്റുകള്‍ വീഴ്ത്തിയ മാര്‍ക്കോ യാന്‍സന്റെ തീ പാറും ബൗളിങാണ് ലങ്കാ ദഹനത്തിനു കാരണമായത്. അവരുടെ 5 ബാറ്റര്‍മാര്‍ പൂജ്യത്തിനു പുറത്തായി. രണ്ട് പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. കാമിന്ദു മെന്‍ഡിസ് 13 റണ്‍സെടുത്ത് ടോപ് സ്‌കോററായി. 10 റണ്‍സുമായി പുറത്താകാതെ നിന്ന ലഹിരു കുമാരയാണ് രണ്ടക്കം കടന്ന മറ്റൊരാള്‍.

6.5 ഓവറില്‍ വെറും 13 റണ്‍സ് മാത്രം വഴങ്ങിയാണ് യാന്‍സന്‍ 7 വിക്കറ്റുകള്‍ പിഴുതത്. ജെറാള്‍ഡ് കോറ്റ്‌സി 2 വിക്കറ്റും കഗിസോ റബാഡ ഒരു വിക്കറ്റും സ്വന്തമാക്കി.

ടോസ് നേടി ശ്രീലങ്ക ദക്ഷിണാഫ്രിക്കയെ ബാറ്റിങിനു അയക്കുകയായിരുന്നു. ഒന്നാം ദിനത്തില്‍ വെളിച്ചക്കുറവിനെ തുടര്‍ന്നു പോരാട്ടം നേരത്തെ അവസാനിപ്പിച്ചിരുന്നു.

രണ്ടാം ദിനം തുടങ്ങിയ പ്രോട്ടീസ് ഒരു ഘട്ടത്തില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 83 റണ്‍സെന്ന നിലയിലായിരുന്നു. ഒരറ്റത്ത് ക്യാപ്റ്റന്‍ ടെംബ ബവുമ നിന്നു പൊരുതിയതാണ് കൂട്ടത്തകര്‍ച്ചയില്‍ നിന്നു അവരെ കരകയറ്റിയത്. താരം 70 റണ്‍സുമായി പൊരുതി. മറ്റൊരാളും പിന്തുണയ്ക്കാനുണ്ടായിരുന്നില്ല.

ശ്രീലങ്കക്കായി ലഹിരു കുമാര, അസിത ഫെര്‍ണാണ്ടോ എന്നിവര്‍ 3 വിക്കറ്റുകള്‍ വീഴ്ത്തി. വിശ്വ ഫെര്‍ണാണ്ടോ, പ്രബാത് ജയസൂര്യ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും സ്വന്തമാക്കി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കൊള്ള ഇഡി അന്വേഷിക്കും, രേഖകള്‍ കൈമാറാന്‍ വിജിലന്‍സ് കോടതി ഉത്തരവ്

പരാതിക്കാരിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയ കേസ്; സന്ദീപ് വാര്യര്‍ക്കും രഞ്ജിത പുളിക്കലിനും മുന്‍കൂര്‍ ജാമ്യം

കേരളത്തിലെത്തിയാല്‍ പൊറോട്ടയും ബീഫും കഴിക്കുമെന്ന് പ്രദീപ് രംഗനാഥന്‍; 'ധര്‍മദ്രോഹി, ഹിന്ദുവിരോധി'യെന്ന് വിമര്‍ശനം

പാൽ തിളച്ച് പൊങ്ങിപ്പോകാതിരിക്കാൻ ഇവ ചെയ്യൂ

ശബരിമല സ്വര്‍ണ്ണക്കൊള്ള: എന്‍ വാസു ജയിലില്‍ തന്നെ; മുരാരി ബാബു അടക്കം മൂന്നു പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

SCROLL FOR NEXT