ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മുന്‍ ചാംപ്യന്‍മാരായ ലെയ്സ്റ്റര്‍ സിറ്റി അവരുടെ പുതിയ പരിശീലകനായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഇതിഹാസം റൂഡ് വാന്‍ നിസ്റ്റല്‍ റൂയിയെ നിയമിച്ചു. 2027 വരെയുള്ള കരാറിലാണ് മുന്‍ പിഎസ്‌വി ഐന്തോവന്‍ പരിശീലകന്‍ എത്തുന്നത്.
നേരത്തെ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ താത്കാലിക പരിശീലകനായിരുന്നു നിസ്റ്റല്‍ റൂയ്. റെഡ് ഡെവിള്‍സ് റുബന്‍ അമോറിമിനെ പുതിയ പരിശീലകനായി എത്തിച്ചതിനു പിന്നാലെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഇതിഹാസം കൂടിയായ നിസ്റ്റല്‍ റൂയ് സ്ഥാനമൊഴിയുകയായിരുന്നു.
12 മത്സരങ്ങളില്‍ മാത്രം ലെയ്സ്റ്റര്‍ സിറ്റിയെ പരിശീലിപ്പിച്ച സ്റ്റീവ് കൂപ്പറിനെ ക്ലബ് കഴിഞ്ഞ ദിവസമാണ് പുറത്താക്കിയത്. സീസണില്‍ ടീമിന്റെ അവസ്ഥ പരിതാപകരമായി തുടരുന്ന സാഹചര്യത്തിലായിരുന്നു നടപടി.
സീസണില്‍ 12 മത്സരങ്ങളില്‍ നിന്നു രണ്ട് ജയം മാത്രമാണ് ലെയ്സ്റ്റര്‍ സിറ്റിക്കുള്ളത്. നാല് സമനിലയും ആറ് തോല്‍വിയുമായി ടീം 16ാം സ്ഥാനത്താണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക