കെയ്ൽ വെരെയ്ൻ പിടിഐ
Sports

2 സെഞ്ച്വറികളുടെ കരുത്തില്‍ ദക്ഷിണാഫ്രിക്ക; ശ്രീലങ്ക തിരിച്ചടിക്കുന്നു

ദക്ഷിണാഫ്രിക്കക്കായി സെഞ്ച്വറിയടിച്ച് റയാൻ റിക്കൽടൻ, കെയ്ൽ വെരെയ്ൻ

സമകാലിക മലയാളം ഡെസ്ക്

പോര്‍ട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്ക തിരിച്ചടിക്കുന്നു. ഒന്നാം ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്കയുടെ പോരാട്ടം 358 റണ്‍സില്‍ അവസാനിപ്പിച്ച ശ്രീലങ്ക ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങി. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ അവര്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 242 റണ്‍സെന്ന നിലയില്‍. 7 വിക്കറ്റുകള്‍ കൈയിലിരിക്കെ അവര്‍ക്ക് 116 റണ്‍സ് കൂടി വേണം.

കളി നിര്‍ത്തുമ്പോള്‍ ആഞ്ചലോ മാത്യൂസ് (40), കാമിന്ദു മെന്‍ഡിസ് (30) എന്നിവര്‍ പുറത്താകാതെ നില്‍ക്കുന്നു. ഓപ്പണര്‍ പതും നിസ്സങ്ക അര്‍ധ സെഞ്ച്വറി നേടി. താരം 89 റണ്‍സെടുത്തു. ദിമുത് കരുണരത്‌നെ (20), ദിനേഷ് ചാന്‍ഡിമല്‍ (44) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍.

ശ്രീലങ്കക്ക് നഷ്ടമായ മൂന്ന് വിക്കറ്റുകള്‍ ദക്ഷിണാഫ്രിക്കയുടെ കഗിസോ റബാഡ, ഡാന്‍ പാറ്റേഴ്‌സന്‍, കേശവ് മഹാരാജ് എന്നിവര്‍ പങ്കിട്ടു.

ടോസ് നേടി ബാറ്റിങ് തുടങ്ങിയ ദക്ഷിണാഫ്രിക്ക 358നു പുറത്തായി. റയാന്‍ റിക്കല്‍ടന്റെ കന്നി ടെസ്റ്റ് സെഞ്ച്വറിയും പിന്നാലെ കെയ്ല്‍ വെരെയ്ന്‍ നേടിയ മൂന്നാം ടെസ്റ്റ് സെഞ്ച്വറിയുമാണ് പ്രോട്ടീസിനു മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

റിക്കല്‍ടന്‍ 11 ഫോറുകള്‍ സഹിതം 101 റണ്‍സെടുത്തു. വെരെയ്ന്‍ 12 ഫോറുകളും 3 സിക്‌സുകളും സഹിതം 105 റണ്‍സുമായി പുറത്താകാതെ നിന്നു. ക്യാപ്റ്റന്‍ ടെംബ ബവുമ മിന്നും ഫോം തുടര്‍ന്നു. താരം അര്‍ധ സെഞ്ച്വറി നേടി. 78 റണ്‍സാണ് ബവുമ അടിച്ചെടുത്തത്.

ലങ്കന്‍ നിരയില്‍ ലഹിരു കുമാര ബൗളിങില്‍ തിളങ്ങി. താരം 4 വിക്കറ്റുകള്‍ സ്വന്തമാക്കി. അസിത ഫെര്‍ണാണ്ടോ 3 വിക്കറ്റെടുത്തു. വിശ്വ ഫെര്‍ണാണ്ടോ രണ്ടും പ്രബാത് ജയസൂര്യ ഒരു വിക്കറ്റുമെടുത്തു. ഒന്നാം ടെസ്റ്റില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയ ദക്ഷിണാഫ്രിക്ക പരമ്പരയില്‍ മുന്നിലാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വെടിക്കെട്ട് പുരയിലുണ്ടായ അപകടം; മരണസംഖ്യ 14 ആയി, മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ട് കലക്ടര്‍

JEE Advanced 2026: രജിസ്ട്രേഷൻ ഏപ്രിൽ 23 മുതൽ ആരംഭിക്കും, മെയ് രണ്ട് വരെ അപേക്ഷിക്കാം

ടീച്ചര്‍മാര്‍ക്കും സഹപാഠികള്‍ക്കുമൊപ്പം പാര്‍ക്ക് കാണാന്‍ എത്തി; പ്രീ സ്‌കൂള്‍ വിദ്യാര്‍ഥി വെളളച്ചാലില്‍ വീണു മരിച്ചു

'എസ്എംഎസ്, വാട്സ്ആപ്പ് വഴി വരുന്ന ലോണ്‍ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്'; 'കൊല ആപ്പുകള്‍'ക്കെതിരെ പൊലീസ് മുന്നറിയിപ്പ്

സ്വകാര്യ മേഖലയിലെ മാർക്കറ്റിങ്, സെയിൽസ് ജോലികളിൽ സൗദിവൽക്കരണ നിരക്ക് ഉയർത്തി മാനവ വിഭവശേഷി മന്ത്രാലയം

SCROLL FOR NEXT