വിക്കറ്റ് നേട്ടമാഘോഷിക്കുന്ന ഇന്ത്യന്‍ ടീം പിടിഐ
Sports

ഏകദിന പരമ്പര തൂത്തുവാരാന്‍ ഇന്ത്യന്‍ വനിതകള്‍; ജയിക്കാന്‍ വേണ്ടത് 216 റണ്‍സ്

ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ 2-0ത്തിനു മുന്നില്‍

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ദക്ഷിണാഫ്രിക്കന്‍ വനിതാ ടീമിനെതിരായ ഏകദിന പരമ്പര തൂത്തുവാരാന്‍ ഇന്ത്യന്‍ വനിതകള്‍ക്ക് വേണ്ടത് 216 റണ്‍സ്. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് ഇന്ത്യ പരമ്പരയില്‍ 2-0ത്തിനു മുന്നിലാണ്.

മൂന്നാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സെടുത്തു. ടോസ് നേടി ദക്ഷിണാഫ്രിക്ക ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

ഓപ്പണറും ക്യാപ്റ്റനുമായ ലൗറ വോള്‍വാര്‍ട് അര്‍ധ സെഞ്ച്വറി നേടി. താരം 57 പന്തില്‍ 61 റണ്‍സെടുത്തു. സഹ ഓപ്പണര്‍ തസ്മിന്‍ ബ്രിറ്റ്‌സാണ് മികവു പുലര്‍ത്തിയ മറ്റൊരു താരം. 38 റണ്‍സാണ് താരം നേടിയത്. 66 പന്തുകള്‍ ചെറുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നദിന്‍ ഡി ക്ലാര്‍ക്, മികെ ഡി റിഡ്ഡര്‍ എന്നിവര്‍ 26 റണ്‍സ് വീതമെടുത്തു പിടിച്ചു നിന്നു. മറ്റൊരാളും കാര്യമായി ക്രീസില്‍ നിന്നില്ല.

ഇന്ത്യക്കായി ദീപ്തി ശര്‍മ, അരുന്ധതി റെഡ്ഡി എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടി. ശ്രേയങ്ക പാട്ടീല്‍, പൂജ വസ്ത്രാകര്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം