

ഇസ്ലാമബാദ്: തെറ്റായ ആരോപണങ്ങളും വ്യാഖ്യാനങ്ങളുമുണ്ടാക്കി തന്റെ കുടുംബത്തെ വരെ ലക്ഷ്യമിട്ടു അപഖ്യാതി പരത്തിയാല്‍ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നു വ്യക്തമാക്കി പാകിസ്ഥാന്‍ സഹ പരിശീലകന്‍ അസ്ഹര്‍ മഹ്മൂദ്. പാകിസ്ഥാന്‍ ടീം ടി20 ലോകകപ്പിന്റെ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായത് വലിയ വിവാദമാണ് പാക് ക്രിക്കറ്റില്‍ സൃഷ്ടിച്ചത്. പിന്നാലെയാണ് ഇതിഹാസ ഓള്‍റൗണ്ടര്‍ മുന്നറിയിപ്പുമായി രംഗത്തെത്തിയത്. പാകിസ്ഥാന്റെ പുറത്താകല്‍ ഒത്തുകളിച്ചിട്ടാണെന്ന ആരോപണം ഉയര്‍ന്നതിനു പിന്നാലെയാണ് പ്രതികരണം.
'ഞാന്‍ ചില തെറ്റായ ആരോപണങ്ങളും വ്യാഖ്യാനങ്ങളുമൊക്ക കേട്ടു. സാമൂഹിക മാധ്യമങ്ങളിലും മറ്റു ചില പ്ലാറ്റ്‌ഫോമുകളിലും ഇവ പ്രതിക്ഷപ്പെട്ടതായി കണ്ടു. ഒരു കാര്യ വ്യക്തമായ പറയാം. ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതും തെറ്റായതുമാണ്. ഇങ്ങനെ കേള്‍ക്കേണ്ടി വരുന്നത് അസ്വസ്ഥത ഉണ്ടാക്കുന്നതാണ്.'
'ആളുകളില്‍ തെറ്റിദ്ധാരണയുണ്ടാക്കാനുള്ള ഇത്തരം ശ്രമങ്ങള്‍ സംസ്‌കാരമില്ലായ്മയാണ്. പരിഹാസ്യവും അപകടകരവുമാണ്. ഒരു തെളിവുമില്ലാതെ വായില്‍ തോന്നിയത് ഇങ്ങനെ പ്രചരിപ്പിക്കുന്നത് ക്രിമിനല്‍ കുറ്റവുമാണ്. ഇത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ നിയമപരമായ നടപടികള്‍ നേരിടാനും ഒരുങ്ങിയിരുന്നോളു.'
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
'എനിക്കും എന്റെ കുടുംബത്തിനും നേരെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് അനുയായികളുടേയും മാധ്യമങ്ങളുടേയും ശ്രദ്ധ പറ്റാന്‍ ശ്രമിക്കുന്നത് അംഗീകരിക്കാന്‍ സാധിക്കില്ല. ഈ വിഷയം സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഇത്തരം വ്യാജ വാര്‍ത്തകളും മറ്റും പ്രചരിപ്പിക്കരുതെന്നു അഭ്യര്‍ഥിക്കുന്നു. നമ്മുടെ മാധ്യമ സംസ്‌കാരത്തില്‍ ഇത്തരം പെരുമാറ്റങ്ങള്‍ അവസാനിപ്പിക്കേണ്ടത് അനിവാര്യമാണ്'- സാമൂഹിക മാധ്യമത്തില്‍ പങ്കിട്ട കുറിപ്പില്‍ അസ്ഹര്‍ മെഹ്മൂദ് വ്യക്തമാക്കി.
ടി20 ലോകകപ്പില്‍ യുഎസ്എയോടു അട്ടിമറി തോല്‍വി വഴങ്ങി ആദ്യ ഞെട്ടിയ പാകിസ്ഥാന്‍ രണ്ടാം പോരാട്ടത്തില്‍ ഇന്ത്യയോടും നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയാണ് പുറത്തായത്. പിന്നാലെ വലിയ ആരോപണങ്ങളും വിവാദങ്ങളും പാക് ക്രിക്കറ്റില്‍ അരങ്ങേറുകയാണ്. കഴിഞ്ഞ ദിവസം സമാന മുന്നറിയിപ്പുമായി ക്യാപ്റ്റന്‍ ബാബര്‍ അസമും രംഗത്തെത്തിയിരുന്നു. മുന്‍ താരങ്ങള്‍ക്കെതിരെയടക്കം നിയമ നടപടി സ്വീകരിക്കുമെന്നായിരുന്നു ബാബറിന്റെ മുന്നറിയിപ്പ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
