ഇന്ത്യക്കെതിരായ മൂന്നാം ടി20 മത്സരത്തില്‍ ടോസ് ദക്ഷിണാഫ്രിയ്ക്ക്. 
Sports

ടോസ് ഭാഗ്യം ദക്ഷിണാഫ്രിക്കയ്ക്ക്; ഇന്ത്യയെ ബാറ്റിങിന് അയച്ചു

നാലു മത്സര പരമ്പര 1-1 എന്ന നിലയില്‍ സമനിലയിലാണ്.

സമകാലിക മലയാളം ഡെസ്ക്

സെഞ്ചൂറിയന്‍: ഇന്ത്യക്കെതിരായ മൂന്നാം ടി20 മത്സരത്തില്‍ ടോസ് ദക്ഷിണാഫ്രിയ്ക്ക്. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങിന് അയക്കുകയായിരുന്നു. സെഞ്ചൂറിയനില്‍ ഇന്ത്യന്‍ സമയം 8.30 നാണ് മത്സരം ആരംഭിക്കുക. നാലു മത്സര പരമ്പര 1-1 എന്ന നിലയില്‍ സമനിലയിലാണ്.

ആദ്യ മത്സരം ഇന്ത്യ 61 റണ്‍സിന് വിജയിച്ചപ്പോള്‍, രണ്ടാം ടി 20 മൂന്നു വിക്കറ്റിന് വിജയിച്ച് ദക്ഷിണാഫ്രിക്ക ഒപ്പമെത്തുകയായിരുന്നു. ഫാസ്റ്റ് ബൗളിങ്ങിനെ പിന്തുണയ്ക്കുന്ന പിച്ചാണ് സെഞ്ചൂറിയനിലേത് എന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ ബാറ്റിങ്ങ് നിര മികച്ച ഫോമിലേക്ക് ഉയരാത്തതാണ് ഇന്ത്യന്‍ ടീം മാനേജ്മെന്റിന്റെ തലവേദന. ഓപ്പണര്‍ അഭിഷേക് ശര്‍മ്മ തുടര്‍ച്ചയായി പരാജയപ്പെടുകയാണ്. ആദ്യ മത്സരത്തില്‍ സഞ്ജു സാംസണ്‍ നേടിയ സെഞ്ച്വറിയാണ് ഇന്ത്യന്‍ സ്‌കോറിന്റെ നെടുന്തൂണായത്. രണ്ടാം മത്സരത്തില്‍ സഞ്ജു പൂജ്യത്തിന് പുറത്തായി.

വിജയത്തോടെ പരമ്പരയില്‍ തിരിച്ചെത്താനാണ് ഇന്ത്യന്‍ ടീമിന്റെ ശ്രമം. അതേസമയം വിജയം തുടരുക ലക്ഷ്യമിട്ടാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT