റാക്കറ്റ് തല്ലിപ്പൊട്ടിക്കുന്ന ക്വെൻ/ ട്വിറ്റർ 
Sports

ഹൗ! വല്ലാത്ത അരിശം തന്നെ; തുടരെ തുടരെ അടിച്ച് റാക്കറ്റ് പൊട്ടിച്ചു, തോല്‍വിയില്‍ സമനില തെറ്റി ദക്ഷിണ കൊറിയന്‍ താരം (വീഡിയോ)

പരാജയം താങ്ങാന്‍ സാധിക്കാത്തതിന്റെ മുഴുവന്‍ ദേഷ്യവും താരം തീര്‍ത്തത് സ്വന്തം റാക്കറ്റിനോടു തന്നെ

Author : സമകാലിക മലയാളം ഡെസ്ക്

ഹാങ്ചൗ: മത്സരത്തിലെ തോല്‍വി ഒരു താരത്തെ ഇത്തരത്തില്‍ അരിശമുള്ളയാളാക്കുമെന്നു ഏഷ്യന്‍ ഗെയിംസ് കാണികള്‍ക്ക് മനസിലായി. പുരുഷ ടെന്നീസ് പോരാട്ടത്തിന്റെ ക്വാര്‍ട്ടറില്‍ പരാജയപ്പെട്ടതിനു പിന്നാലെ ദക്ഷിണ കൊറിയന്‍ താരം സൂന്‍വൂ ക്വെന്‍ നടത്തിയ ഭ്രാന്തന്‍ ചെയ്തികളാണ് ശ്രദ്ധേയമായത്. 

പരാജയം താങ്ങാന്‍ സാധിക്കാത്തതിന്റെ മുഴുവന്‍ ദേഷ്യവും താരം തീര്‍ത്തത് സ്വന്തം റാക്കറ്റിനോടു തന്നെ. റാക്കറ്റ് ഗ്രൗണ്ടിലും കസേരയിലുമായി നിരവധി തവണ തല്ലി പൊട്ടിച്ചാണ് ക്വെന്‍ അരിശം തീര്‍ത്തത്. 

മത്സരത്തില്‍ 636ാം റാങ്കിലുള്ള തായ്‌ലന്‍ഡ് താരം സാംറെ കസിഡിറ്റിനോടാണ് 112ാം റാങ്കിലുള്ള ക്വെന്‍ പരാജയപ്പെട്ടത്. റങ്കിങില്‍ ഇത്രയും പിന്നിലുള്ള താരത്തോടു ഏല്‍ക്കേണ്ടി വന്ന തോല്‍വിയാണ് താരത്തിന്റെ സമനില തന്നെ തെറ്റിച്ചത്. 

തുടരെ തുടരെ ഗ്രൗണ്ടില്‍ അടിച്ച് റാക്കറ്റ് പൊട്ടിക്കുന്ന ക്വെന്‍ പിന്നീട് കോര്‍ട്ടിനു അരികില്‍ ഇരിക്കാനായി ഇട്ട കസേരയുടെ കാലിലും റാക്കറ്റും അടിക്കുന്നുണ്ട്. പിന്നീട് തന്റെ ബാഗ് ഒതുക്കുന്നതിനിടെ ഗ്രൗണ്ടില്‍ പൊട്ടിക്കിടന്ന റാക്കറ്റ് വീണ്ടും എടുത്തു അടിക്കുന്നതും കാണാം. ഇതിന്റെ വീഡിയോ വലിയ തോതിലാണ് സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്. 

റാക്കറ്റ് തല്ലിപ്പൊളിക്കുക മാത്രമായിരുന്നില്ല ക്വെന്‍ ചെയ്തത്. തന്നെ വീഴ്ത്തിയ എതിരാളിക്ക് കൈ കൊടുക്കാനും താരം തയ്യാറായില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി