യു​വേ​ഫ യൂ​റോ​ക​പ്പ് കീ​രി​ടം ചൂടി സ്‌​പെ​യിൻ എപി
Sports

സ്പെയിൻ യൂറോ ചാമ്പ്യൻമാർ; കലാശപ്പോരിൽ ഇം​ഗ്ലണ്ടിനെ മുട്ടുകുത്തിച്ചു: നാലാം കിരീടം, 'ഇരട്ടി മധുരം'

തു​ട​ക്കം മു​ത​ല്‍ തന്നെ സ്‌​പെ​യി​ന്‍ ആണ് ക​ളം നി​റ​ഞ്ഞ് ക​ളി​ച്ച​ത്.

Author : സമകാലിക മലയാളം ഡെസ്ക്

ബെ​ര്‍​ലി​ൻ: യു​വേ​ഫ യൂ​റോ​ക​പ്പ് കീ​രി​ടം ചൂടി സ്‌​പെ​യിൻ. ഫൈ​ന​ലി​ല്‍ ഇം​ഗ്ല​ണ്ടി​നെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളി​ന് വീ​ഴ്ത്തിയാണ് സ്പെയിൻ യൂറോ കപ്പിൽ നാലാം കിരീടമുയർത്തിയത്. നി​ക്കോ വി​ല്ല്യം​സും മി​കേ​ല്‍ ഒ​യ​ര്‍​സ​വലും ആ​ണ് സ്‌​പെ​യി​ന് വേ​ണ്ടി ഗോ​ളു​ക​ള്‍ നേ​ടി​യ​ത്. ഇം​ഗ്ല​ണ്ടി​നാ​യി കോൾ പാ​ല്‍​മ​ര്‍ ഗോ​ള്‍ നേ​ടി. തു​ട​ക്കം മു​ത​ല്‍ തന്നെ സ്‌​പെ​യി​ന്‍ ആണ് ക​ളം നി​റ​ഞ്ഞ് ക​ളി​ച്ച​ത്.

നാല് യൂറോ കിരീടങ്ങൾ നേടുന്ന ആദ്യ ടീം കൂടിയാണ് സ്പെയിൻ. ഒരു ​ഗോൾ പോലുമില്ലാതെയാണ് ആദ്യ പകുതി അവസാനിച്ചത്. രണ്ടാം പകുതി തുടങ്ങിയപ്പോൾ തന്നെ സ്പെയിൻ ​ഗോൾ കണ്ടെത്തി. 47-ാം മി​നി​റ്റി​ല്‍ നി​ക്കോ വി​ല്ല്യം​സാ​ണ് ഗോ​ള്‍ നേ​ടി​യ​ത്. സ്പെയിൻ മുന്നിലെത്തിയ ശേഷമാണ് ഇംഗ്ലണ്ടിന് ആവേശമുണർന്നത്. പലവട്ടം സ്പാനിഷ് ​ഗോൾ മുഖത്തേക്ക് അവർ ഇരച്ചെത്തി.

മത്സരത്തിന്റെ 73-ാം മിനിറ്റിൽ കോൾ പാൽമർ ഇം​ഗ്ലണ്ടിനെ ഒപ്പമെത്തിച്ചു. വി​ജ​യ​ത്തി​നാ​യി ഇ​രു​ടീ​മു​ക​ളും കൗണ്ടർ ആക്രമണമായിരുന്നു നടത്തിയത്. പ​ന്ത് ഇ​രു ഗോ​ള്‍​മു​ഖ​ത്തേ​ക്കും ക​യ​റി​യി​റ​ങ്ങി. ഒ​ടു​വി​ല്‍ 86-ാം മി​നി​റ്റി​ല്‍ മ​ത്സ​ര​ത്തി​ന്‍റെ വി​ധി​യെ​ഴു​തി​യ ഗോ​ളെ​ത്തി. സ്പാ​നി​ഷ് താ​രം മി​കേ​ല്‍ ഒ​യ​ര്‍​സ​വ​ലി​ന്‍റെ ഷോ​ട്ട് ഇം​ഗ്ലീ​ഷ് ഗോ​ള്‍​ കീ​പ്പ​ര്‍ ജോർദാൻ പി​ക്‌​ഫോ​ര്‍​ഡി​നെ മറികടന്ന് ലക്ഷ്യത്തിലെത്തി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മ​റു​പ​ടി ഗോ​ളി​നാ​യി വീ​ണ്ടും ശ്ര​മി​ച്ച ഇം​ഗ്ല​ണ്ടി​ന് അ​ത് നേ​ടാ​നാ​യി​ല്ല. എല്ലാ മത്സരങ്ങളും വിജയിച്ചാണ് സ്‌പെയിന്‍ ചാമ്പ്യന്‍മാരായത്. ഫ്രാന്‍സ്, ജര്‍മ്മനി, ക്രൊയേഷ്യ എന്നീ വമ്പന്‍മാരെല്ലാം സ്പാനിഷ് പടയോട്ടത്തില്‍ വീണു. 1964, 2008, 2012 വ​ര്‍​ഷ​ങ്ങ​ളി​ലാ​ണ് സ്പെയിൻ ഇതിന് മുൻപ് യൂറോ കപ്പ് വിജയിച്ചത്. സ്പാനിഷ് താരം കാര്‍ലോസ് അല്‍ക്കരാസ് വിംബിള്‍ഡണ്‍ ചാമ്പ്യൻ ആയതിന് പിന്നാലെ യൂറോകപ്പിൽ കൂടി മുത്തമിട്ടതോടെ സ്പെയിന് ഇരട്ടി മധുരം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു