എസ് ശ്രീശാന്ത്,രോഹിത് ശര്‍മ 
Sports

'കോഹ്‌ലിയെയും രോഹിതിനെയും ടീമില്‍ നിന്ന് ഒഴിവാക്കരുത്'; ഗംഭീറിനോട് അപേക്ഷയുമായി ശ്രീശാന്ത്

ഇരുവരെയും പിന്തിരിപ്പിക്കരുതെന്ന് മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിനോടാണ് ശ്രീശാന്തിന്റെ അഭ്യര്‍ത്ഥന

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: 2027 ഏകദിന ലോകകപ്പില്‍ വിരാട് കോഹ്‌ലിക്കും രോഹിത് ശര്‍മക്കും ഇന്ത്യന്‍ ടീമില്‍ ഇടമുണ്ടാകുമോയെന്ന ചര്‍ച്ചയിലാണ് ക്രിക്കറ്റ് ലോകം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ മികച്ച പ്രകടനം കണക്കിലെടുത്ത് ഇരുവരെയും ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കരുതെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം എസ് ശ്രീശാന്ത്.

ഇരുവരെയും പിന്തിരിപ്പിക്കരുതെന്ന് മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിനോടാണ് ശ്രീശാന്തിന്റെ അഭ്യര്‍ത്ഥന. നിലവിലുള്ള പല താരങ്ങളെക്കാളും കോഹ് ലിയും രോഹിത്തും മികവ് കാണിക്കുന്നതായും ശ്രീശാന്ത് പറഞ്ഞു. രോഹിതിനെയും കോഹ്‌ലിയെയും കളിക്കാന്‍ ആഗ്രഹിക്കുന്നിടത്തോളം കാലം അനുവദിക്കണം. ഫോര്‍മാറ്റില്‍ തുടരാന്‍ അവര്‍ അര്‍ഹരാണ് ശ്രീശാന്ത് പറഞ്ഞു.

നിലവിലുള്ള മിക്ക കളിക്കാരേക്കാളും ഈ രണ്ട് സീനിയര്‍ ബാറ്റര്‍മാരും ആയിരം മടങ്ങ് മികച്ചവരാണ്. അബുദാബി ടി10 ലീഗിനിടെ ശ്രീശാന്ത് പറഞ്ഞു. ഏകദിന ക്രിക്കറ്റിലെ കോഹ് ലിയുടെയും രോഹിത്തിന്‍രെയും റെക്കോര്‍ഡുകള്‍ മികച്ചതാണെന്നും ഇരുവരെയും ഒരു കാരണവശാലും ടീമില്‍ നിന്ന് ഒഴിവക്കരുതെന്നും ശ്രീശാന്ത് പറഞ്ഞു.

'ഗൗതം ഭായ്, പരിശീലകനെന്ന നിലയില്‍ താങ്കള്‍ ആരെയും തടയരുത്. പ്രത്യേകിച്ച് രോഹിത്തിനെയും കോഹ് ലിയെയും. കാരണം, ഏകദിന ക്രിക്കറ്റില്‍ അവരുടെ റെക്കോര്‍ഡ് അനുപമമാണ്. അവര്‍ കളിക്കാന്‍ ആഗ്രഹിക്കുന്നിടത്തോളം അവരെ കളിക്കാന്‍ അനുവദിക്കുക. കാരണം, ഇപ്പോഴുള്ള ഭൂരിഭാഗം കളിക്കാരെക്കാളും ആയിരം മടങ്ങ് മികച്ചവരാണ് അവര്‍. അതുകൊണ്ട് എനിക്ക് പറയാനുള്ളത് അത്രയും മഹാന്‍മാരായ താരങ്ങള്‍ ഇന്ത്യക്കായി കളിക്കുന്നതില്‍ നിന്ന് അവരെ തടയരുതെന്നാണ് ഗൗതം ഭായിയോട് എനിക്ക് പറയാനുള്ളത്ശ്രീശാന്ത് പറഞ്ഞു.

Sreesanth Urges Gautam Gambhir After Rohit Sharma-Virat Kohli's Powerful Comeback

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കും; ബലാത്സംഗത്തിന് തെളിവുണ്ടെന്ന് പ്രോസിക്യൂഷന്‍; ഗുരുതര ആരോപണങ്ങളുമായി റിപ്പോര്‍ട്ട്

ടോസ് നഷ്ടം; ഇന്ത്യയെ ബാറ്റിങ്ങിനയച്ചു, ബവുമ തിരിച്ചെത്തി, ദക്ഷിണാഫ്രിക്കന്‍ ടീമില്‍ മൂന്ന് മാറ്റങ്ങള്‍

ഒറ്റത്തവണ നിക്ഷേപത്തില്‍ സ്ഥിരമായി മാസ വരുമാനം; ഇതാ അഞ്ചു സ്‌കീമുകള്‍

സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യത; ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട്; എട്ടിടത്ത് യെല്ലോ; മുന്നറിയിപ്പില്‍ മാറ്റം

മഞ്ഞുകാലത്ത് ചുണ്ടുകള്‍ക്ക് വേണം എക്സ്ട്ര കെയര്‍

SCROLL FOR NEXT