കൂപ്പർ കോണാലിയെ അഭിനന്ദിക്കുന്ന ഹൈദരാബാദ് താരം  source: pti
Sports

കൂപ്പര്‍ കോണാലിയുടെ ഒറ്റയാള്‍ പോരാട്ടം വിഫലമായി; പഞ്ചാബിനെ 33 റണ്‍സിന് പരാജയപ്പെടുത്തി ഹൈദരാബാദ്

പുറത്താകാതെ 107 റണ്‍സ് നേടിയ കൂപ്പര്‍ കോണാലിയുടെ ഒറ്റയാള്‍ പോരാട്ടം വിജയം കണ്ടില്ല.

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: പുറത്താകാതെ 107 റണ്‍സ് നേടിയ കൂപ്പര്‍ കോണാലിയുടെ ഒറ്റയാള്‍ പോരാട്ടം വിജയം കണ്ടില്ല. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെ 33 റണ്‍സിന് പരാജയപ്പെടുത്തി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ഹൈദരാബാദ് ഉയര്‍ത്തിയ 236 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് കിങ്‌സിന് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സ് മാത്രമാണ് എടുക്കാന്‍ സാധിച്ചത്.

59 പന്തുകള്‍ നേരിട്ട കോണോലി എട്ട് സിക്‌സുകളുടെയും ഏഴു ഫോറുകളുടെയും അകമ്പടിയോടെയാണ് 107 റണ്‍സ് അടിച്ചത്. പിന്തുണയുമായി മറ്റൊരു ബാറ്റര്‍ കൂടി ക്രീസിലുണ്ടായിരുന്നെങ്കില്‍ മത്സരഫലം മറ്റൊന്നാകുമായിരുന്നു. പഞ്ചാബിന്റെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണിത്. വിജയത്തോടെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 14 പോയിന്റുമായി പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. പഞ്ചാബ് 13 പോയിന്റുമായി രണ്ടാം സ്ഥാനത്തേക്ക് ഇറങ്ങി. മാര്‍കസ് സ്റ്റോയ്‌നിസ് (14 പന്തില്‍ 28), സുര്യാന്‍ഷ് ഷെഡ്‌ഗെ (17 പന്തില്‍ 25), മാര്‍കോ യാന്‍സന്‍ (16 പന്തില്‍ 19) എന്നിവരാണ് പഞ്ചാബിനായി പിടിച്ചുനിന്ന മറ്റു ബാറ്റര്‍മാര്‍.

ഹോം ഗ്രൗണ്ടില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദ് 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തിലാണ് 235 റണ്‍സടിച്ചത്. ഹെന്റിച് ക്ലാസനും ഇഷാന്‍ കിഷനും ഹൈദരാബാദിനായി അര്‍ധ സെഞ്ചറികള്‍ നേടി. 43 പന്തുകള്‍ നേരിട്ട ക്ലാസന്‍ നാലു സിക്‌സുകളും മൂന്ന് ഫോറുകളും ഉള്‍പ്പടെ 69 റണ്‍സാണു നേടിയത്. 32 പന്തുകളില്‍നിന്ന് ഇഷാന്‍ കിഷന്‍ 55 റണ്‍സും സ്വന്തമാക്കി.

ഹൈദരാബാദിനായി ബാറ്റിങ്ങിന് ഇറങ്ങിയവരെല്ലാം തിളങ്ങി. ട്രാവിസ് ഹെഡ് (19 പന്തില്‍ 38), അഭിഷേക് ശര്‍മ (13 പന്തില്‍ 35), നിതീഷ് കുമാര്‍ റെഡ്ഡി (13 പന്തില്‍ 29) എന്നിവരാണ് ഹൈദരാബാദിന്റെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. അഭിഷേക് ശര്‍മയും ട്രാവിസ് ഹെഡും ചേര്‍ന്ന ഓപ്പണിങ് സഖ്യം 54 റണ്‍സാണു കൂട്ടിച്ചേര്‍ത്തത്.

SRH won by 33 runs against Punjab Kings

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രി ആര്?, ഇന്ന് എംഎല്‍എമാരുടെ മനസറിയും; കോണ്‍ഗ്രസ് നിരീക്ഷകര്‍ തലസ്ഥാനത്ത്

സ്‌കൂട്ടറില്‍ ജോലിക്ക് പോകുമ്പോള്‍ കയ്യില്‍ എന്തോ കുത്തി, നോക്കിയപ്പോള്‍ മുന്നില്‍ പാമ്പിന്റെ തല; യുവതി ആശുപത്രിയില്‍

'പേട്രിയറ്റ്' സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ചു; നിർമാതാവിന്റെ പരാതിയിൽ കേസെടുത്ത് പൊലീസ്

എംടി ഹസ്നയുടെ എൻജിനുകൾ തകർത്തു; ഇറാൻ തീരത്തേക്ക് പോയ കപ്പലിന് നേരെ യുഎസ് ആക്രമണം

'ഓടുന്ന വണ്ടിയില്‍ കിടന്ന് ഓടരുത്, സമാധാനമായി ഇരിക്കുക, പോകുന്നത് സിഗ്നേച്ചര്‍ ഇട്ടിട്ട്'; വി ഡി സതീശന്‍

SCROLL FOR NEXT