മണ്ഡലകാലത്തിന് തുടക്കം; ശബരിമല നട തുറന്നു, ദിവസം 80,000 പേര്‍ക്ക് ദര്‍ശന സൗകര്യം

50 ലക്ഷം ടിന്‍ അരവണ തയ്യാര്‍, മണ്ഡലകാല ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
sabarimala
Sabarimala Temple opens for Mandala pilgrimage
Updated on: 
1 min read

പന്തളം: ശബരിമലയില്‍ മണ്ഡലകാല തീര്‍ഥാടനത്തിനായി അയ്യപ്പക്ഷേത്ര നട തുറന്നു. നിയുക്ത മേല്‍ശാന്തി ഇഡി പ്രസാദ് നമ്പൂതിരിയാണ് നട തുറന്നത്. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തില്‍ ശ്രീകോവിലില്‍ ദീപം തെളിയിച്ചു. ശരണം വിളികളുമായി നിരവധി ഭക്തരാണ് ദര്‍ശനത്തിനായി സന്നിധാനത്തെത്തിയത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍, ബോര്‍ഡ് അംഗം കെ രാജു, എഡിജിപി പി വിജയന്‍ തുടങ്ങിയവരും സന്നിധാനത്തുണ്ട്. പ്രസാദ് നമ്പൂതിരിക്കൊപ്പം മാളികപ്പുറം മേല്‍ശാന്തിയായി എ ദാമോദരന്‍ നമ്പൂതിരിയും ചുമതലയേല്‍ക്കും.

മണ്ഡല തീര്‍ഥാടനത്തിന്റെ ആദ്യ ദിനമായ ഇന്ന് പമ്പയിലും സന്നിധാനത്തും തിരക്ക് കുറവാണ്. ദര്‍ശനത്തിനെത്തിയവരില്‍ ഭൂരിഭാഗവും ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരാണ്. നാളെ പുലര്‍ച്ചെ മൂന്നിന് മണ്ഡല തീര്‍ഥാടനം ഔദ്യോഗികമായി ആരംഭിക്കും. ഡിസംബര്‍ 27നാണ് മണ്ഡലപൂജ. 2027 ജനുവരി 14ന് മകരവിളക്ക് ഉത്സവവും നടക്കും. ദിവസം 80,000 പേര്‍ക്കാണ് ദര്‍ശനത്തിന് സൗകര്യമൊരുക്കിയിരിക്കുന്നത്. ഇതില്‍ 66,000 പേര്‍ക്ക് വെര്‍ച്വല്‍ ക്യൂ വഴിയും 14,000 പേര്‍ക്ക് സ്‌പോട്ട് ബുക്കിങ് വഴിയും ദര്‍ശനം നടത്താം.

മണ്ഡലകാലത്തേക്കായി 50 ലക്ഷം ടിന്‍ അരവണ തയ്യാറാക്കിയതായി ദേവസ്വം വകുപ്പ് അറിയിച്ചു. ഭക്തര്‍ ആവശ്യപ്പെട്ടാല്‍ തപാല്‍ വഴി അരവണ എത്തിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. അരവണ വിതരണത്തിനായി അഞ്ച് കൗണ്ടറുകള്‍ കൂടി തുറന്നതോടെ ആകെ കൗണ്ടറുകളുടെ എണ്ണം 22 ആയി ഉയര്‍ന്നു. ഇവിടങ്ങളില്‍ ഡിജിറ്റല്‍ പേയ്‌മെന്റ് സൗകര്യവും ലഭ്യമാണ്.

14 വഴിപാട് കൗണ്ടറുകളിലും ഡിജിറ്റല്‍ പണമിടപാട് സംവിധാനം ഒരുക്കിയിട്ടുണ്ട്. വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനത്തിന് ബുക്ക് ചെയ്യുന്ന ഭക്തര്‍ക്ക് അപകടം സംഭവിച്ചാല്‍ രണ്ട് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. ബുക്ക് ചെയ്ത ദിവസത്തിന് പുറമേ തൊട്ടുമുന്‍പുള്ള ഒരു ദിവസവും ഉള്‍പ്പെടുത്തി ആകെ മൂന്ന് ദിവസത്തേക്കാണ് ഇന്‍ഷുറന്‍സ് പരിരക്ഷ. ബുക്കിങ് സമയത്ത് തന്നെ നോമിനിയുടെ വിവരങ്ങളും നല്‍കണം. നിലവില്‍ 5,000 ലിറ്റര്‍ നെയ്യ് ശബരിമലയില്‍ എത്തിച്ചിട്ടുണ്ട്. 5,000 ലിറ്റര്‍ കൂടി ഉടന്‍ എത്തിക്കും. ബാക്കി കരാര്‍ നടപടികള്‍ പൂര്‍ത്തിയായ ശേഷം സന്നിധാനത്തെത്തിക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അറിയിച്ചു.

sabarimala
ഇനി ശരണം വിളികളുടെ നാളുകള്‍; മണ്ഡലകാല തീര്‍ഥാടനത്തിനായി ശബരിമല നട തിങ്കളാഴ്ച തുറക്കും
sabarimala
ഒരു മിനിറ്റില്‍ 75 പേര്‍ പതിനെട്ടാംപടി കയറും; 80 ലക്ഷം ടിന്‍ അരവണ ഉറപ്പാക്കും; ശബരിമല സജ്ജം
sabarimala
ഇനി ശരണം വിളിയുടെ നാളുകൾ; മണ്ഡലകാല തീർഥാടനത്തിനായി ശബരിമല നട നാളെ തുറക്കും
Summary

Sabarimala Temple opens for Mandala pilgrimage

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER