Sri Lanka Face New Zealand in Crucial Super Eight Clash at Colombo. @ICC
Sports

സെമി സാധ്യത നിലനിർത്താൻ വിജയം അനിവാര്യം; ശ്രീലങ്ക - ന്യൂസിലൻഡ് പോരാട്ടം ഇന്ന്

സൂപ്പർ 8ലെ പാകിസ്ഥാനുമായുള്ള ആദ്യ പോരാട്ടം മഴ മൂലം ഉപേക്ഷിച്ചതോടെ ഒരു പോയിന്റുമായി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ് ന്യൂസിലൻഡ് ഉള്ളത്.

സമകാലിക മലയാളം ഡെസ്ക്

കൊളംബോ: ടി20 ലോകകപ്പിലെ സൂപ്പർ എട്ട് ഘട്ടത്തിലെ നിർണായക പോരാട്ടത്തിൽ ശ്രീലങ്കയും ന്യൂസിലൻഡും ഇന്ന് ഏറ്റുമുട്ടുന്നു. സെമിഫൈനൽ സാധ്യതകൾ ശക്തമാക്കാൻ ഇരു ടീമുകൾക്കും വിജയം അനിവാര്യമാണ്. കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ വൈകിട്ട് 7 മണിക്കാണ് മത്സരം നടക്കുന്നത്.

പല്ലക്കീലിൽ നടന്ന ആദ്യ സൂപ്പർ 8 മത്സരത്തിൽ ശ്രീലങ്കയെ 51 റൺസിന് ഇംഗ്ലണ്ട് പരാജയപ്പെടുത്തിയിരുന്നു. 147 റൺസ് മാത്രമാണ് മത്സരത്തിൽ ഇംഗ്ലണ്ട് നേടിയത്. അനായാസം ജയിക്കാമായിരുന്ന മത്സരത്തിൽ ശ്രീലങ്കൻ ബാറ്റർമാർക്ക് സംഭവിച്ച നിരവധി പിഴവുകളാണ് കാര്യങ്ങൾ കൈവിട്ട പോകാൻ കാരണം.

പ്രത്യേകിച്ച് സ്ലോ പിച്ചിൽ ബാറ്റർമാർ സ്കോർ കണ്ടെത്താൻ കഴിയാതെ വന്നതും സിംഗിൾസ് എടുക്കുന്നതിലെ ആശയക്കുഴപ്പവുമാണ് വിക്കറ്റുകൾ നഷ്ടമാകാൻ പ്രധാന കാരണം. ഈ പ്രശ്‌നം പരിഹരിക്കാൻ ശ്രീലങ്കയ്ക്ക് കഴിഞ്ഞാൽ മികച്ച ഒരു വിജയം നേടാൻ കഴിയും.

മറുഭാഗത്ത്, സൂപ്പർ 8ലെ പാകിസ്ഥാനുമായുള്ള ആദ്യ പോരാട്ടം മഴ മൂലം ഉപേക്ഷിച്ചതോടെ ഒരു പോയിന്റുമായി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ് ന്യൂസിലൻഡ് ഉള്ളത്. ഇന്നത്തെ മത്സരത്തിൽ വിജയിക്കാൻ കഴിഞ്ഞാൽ സെമി സാധ്യതകൾ കൂടുതൽ എളുപ്പമാക്കാൻ ടീമിന് കഴിയും.

നായകൻ മിച്ചൽ സാന്റ്നറുടെ നേതൃത്വത്തിലുള്ള സ്പിൻ ആക്രമണം കൊളംബോയിലെ സാഹചര്യങ്ങളിൽ ശ്രീലങ്കയ്ക്ക് വെല്ലുവിളിയാണ്. ടീമിലെ ബാറ്റർമാരും മികച്ച ഫോമിൽ ഉള്ളത് ന്യൂസിലൻഡിന്റെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്.

Sri Lanka Face New Zealand in Crucial Super Eight Clash at Colombo.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കോളജില്‍ വെച്ച് എന്തോ നടന്നിട്ടുണ്ട്, ലോണ്‍ ആപ്പിന്റെ ഭീഷണിയിലല്ല നിതിന്‍ മരിച്ചത്; തള്ളിക്കളയാന്‍ ശ്രമിച്ചാല്‍ ഞങ്ങളും ഭൂമിയില്‍ കാണില്ല'

'ക്രെഡിറ്റ് മുഴുവന്‍ രാഹുല്‍ ഗാന്ധിക്ക്; യുഡിഎഫ് വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കും; മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കും'

'ഞാൻ വളരെ പരുക്കനായ അച്ഛനാണ്, എന്റെ ഹൃദയമിടിപ്പാണ് അവർ'; മക്കളെക്കുറിച്ച് റാം ചരൺ

നിതിന്റെ ഫോണിലേക്ക് വന്നത് 98 കോളുകളും സന്ദേശങ്ങളും, ടീച്ചറെ വിളിച്ചത് മാനസിക വിഷമം ഉണ്ടാക്കിയെന്ന് പൊലീസ്

തിരുപ്പരന്‍കുന്ദ്രത്ത് കാര്‍ത്തിക ദീപം; തൈപ്പൂയം സംസ്ഥാന ഉത്സവമാക്കും; 3 എല്‍പിജി സിലിണ്ടര്‍, വീട്ടമ്മമാര്‍ക്ക് പ്രതിമാസം 2000; ബിജെപി പ്രകടന പത്രിക

SCROLL FOR NEXT