മിക്കി ആര്‍തര്‍ / ഫയല്‍ ചിത്രം 
Sports

കോച്ചിനും ബാറ്റ്‌സ്മാനും കോവിഡ് സ്ഥിരീകരിച്ചു ; ശ്രീലങ്കന്‍ ടീമിന്റെ വെസ്റ്റിന്‍ഡീസ് പര്യടനം അനിശ്ചിതത്വത്തില്‍

പര്യടനത്തിന് മുന്നോടിയായാണ് 36 അംഗ ടീമിനെ പിസിആര്‍ ടെസ്റ്റിന് വിധേയരാക്കിയത്

Author : സമകാലിക മലയാളം ഡെസ്ക്


കൊളംബോ : ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം പരിശീലകനും സീനിയര്‍ ക്രിക്കറ്റ് താരത്തിനും കോവിഡ് സ്ഥിരീകരിച്ചു. കോച്ച് മിക്കി ആര്‍തറിനും ബാറ്റ്‌സ്മാന്‍ ലാഹിരു തിരിമന്നയ്ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. 

ഇതോടെ ശ്രീലങ്കന്‍ ടീമിന്റെ വെസ്റ്റിന്‍ഡീസ് പര്യടനം അനിശ്ചിതത്വത്തിലായി. ശ്രീലങ്കയുടെ കരീബിയന്‍ പര്യടനം ഈ മാസം 20 ന് ആരംഭിക്കാനാണ് തീരുമാനിച്ചിരുന്നത്. 

പര്യടനത്തിന് മുന്നോടിയായാണ് 36 അംഗ ടീമിനെ പിസിആര്‍ ടെസ്റ്റിന് വിധേയരാക്കിയത്. കളിക്കാരെ കൂടാതെ, കോച്ചിഹ് സ്റ്റാഫ്, നെറ്റ് ബൗളര്‍മാര്‍ തുടങ്ങി ടീമുമായി ബന്ധപ്പെട്ട എല്ലാവരെയും പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. 

കോവിഡ് സ്ഥിരീകരിച്ച മിക്കി ആര്‍തറിനെയും തിരിമന്നയെയും ഐസൊലേഷനിലാക്കി. പുതിയ സാഹചര്യത്തില്‍ ടീമിന്റെ വെസ്റ്റിന്‍ഡീസ് പര്യടനം മാറ്റിവെച്ചേക്കുമെന്നാണ് സൂചന. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അഞ്ചു പൈസ കൈയിലില്ല, കാശില്ലാതെ എന്തുകാര്യമാണ് നടക്കുക; സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുക തന്നെയാണ് നയം'

'തന്ത്രങ്ങള്‍ കോടതിയോട് വേണ്ട ! തിങ്കളാഴ്ച ഹാജരാകണം, അല്ലെങ്കിൽ കടുത്ത നടപടി'; മുഹമ്മദ് ഹനീഷിന് ഹൈക്കോടതി മുന്നറിയിപ്പ്

വെറ്ററിനറി, കാർഷിക മേഖലയിൽ കരിയർ തുടങ്ങാം, ഡിപ്ലോമ,പിജി കോഴ്സുകൾ; കേരളത്തിൽ പഠിക്കാം

പ്രവാസികള്‍ക്ക് ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍; വമ്പന്‍ മാറ്റത്തിനൊരുങ്ങി അബുദാബി

ഒരു കല്ലറയിൽ രണ്ട് മൃതദേഹങ്ങൾ?; ദുരൂഹതയാരോപിച്ച് നാട്ടുകാർ; പൊലീസ് അന്വേഷണം തുടങ്ങി