കാമിന്ദു മെന്‍ഡിസ് ട്വിറ്റര്‍
Sports

ഒരു സെഞ്ച്വറിയും ഇല്ല, ടീം ടോട്ടല്‍ 531! ഇന്ത്യയുടെ, 48 വര്‍ഷം പഴക്കമുള്ള ടെസ്റ്റ് റെക്കോര്‍ഡ് തകര്‍ത്ത് ലങ്ക

1976ല്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തില്‍ 524

സമകാലിക മലയാളം ഡെസ്ക്

ധാക്ക: ടെസ്റ്റ് ക്രിക്കറ്റില്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ച് ശ്രീലങ്ക ടീം. ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റില്‍ 531 റണ്‍സ് ടോട്ടല്‍ പടുത്തുയര്‍ത്തിയാണ് ശ്രീലങ്കയുടെ നേട്ടം. ഒരു ടെസ്റ്റ് ഇന്നിങ്‌സില്‍ ടീമിലെ ഒരു ബാറ്ററും സെഞ്ച്വറി നേടാതെ ഏറ്റവും വലിയ സ്‌കോര്‍ പടുത്തുയര്‍ത്തിയാണ് ലങ്ക റെക്കോര്‍ഡിട്ടത്.

ഇന്ത്യയുടെ റെക്കോര്‍ഡാണ് ലങ്ക തകര്‍ത്തത്. 48 വര്‍ഷമായി തകരാതെ നിന്ന റെക്കോര്‍ഡാണ് പഴങ്കഥയായത്. 1976ല്‍ ന്യൂസിലന്‍ഡിനെതിരെ കാണ്‍പുരില്‍ നടന്ന ടെസ്റ്റില്‍ ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തില്‍ 524 റണ്‍സെടുത്തു ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തിരുന്നു. അന്ന് ഒരു താരവും മൂന്നക്കം കടന്നില്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശിനെതിരെ ആറ് ലങ്കന്‍ ബാറ്റര്‍മാരാണ് അര്‍ധ സെഞ്ച്വറി നേടിയത്. രണ്ട് താരങ്ങള്‍ 90 മുകളിലും സ്‌കോര്‍ ചെയ്തു. 93 റണ്‍സെടുത്ത കുശാല്‍ മെന്‍ഡിസാണ് ടോപ് സ്‌കോറര്‍. താരം പുറത്തായി. 92 റണ്‍സുമായി കാമിന്ദു മെന്‍ഡിസ് ക്രീസില്‍ തുടര്‍ന്നെങ്കിലും പിന്തുണയ്ക്കാന്‍ ആളില്ലാതെ സെഞ്ച്വറിയടിക്കാതെ മടങ്ങി.

ഓപ്പണര്‍മാരായ ദിമുത് കരുണരത്‌നെ (86), നിഷാന്‍ മദുഷ്‌ക (57), വെറ്ററന്‍ താരം ദിനേഷ് ചാന്‍ഡിമല്‍ (59), ക്യാപ്റ്റന്‍ ധനഞ്ജയ ഡി സില്‍വ (70) എന്നിവരാണ് അര്‍ധ സെഞ്ച്വറി നേടിയ മറ്റ് താരങ്ങള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

രഞ്ജി ട്രോഫി: ഗോവയെ ഒൻപത് വിക്കറ്റിന് തോൽപ്പിച്ച് കേരളം, അങ്കിത് ശർമ കളിയിലെ താരം

'വേട്ടയാടുന്ന വൈകാരികമായ അനുഭവം'; 'വലതുവശത്തെ കള്ള'നെക്കുറിച്ച് ഹനീഫ് അദേനി

'തന്നത് എന്തുകൊണ്ട് നടപ്പിലാക്കിയില്ല, കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്': രാജീവ് ചന്ദ്രശേഖര്‍

SCROLL FOR NEXT