കളം വാണ് ലൂയീസ് ഡിയാസ്, 3 അടിച്ച് കൊളംബിയ; ഉസ്‌ബെക്കിസ്ഥാനെ വീഴ്ത്തി

ആദ്യമായി ലോകകപ്പ് കളിക്കാനെത്തി ഗോള്‍ നേടി ഉസ്‌ബെക്കിസ്ഥാന്‍
Luis Diaz goal
ലൂയീസ് ഡിയാസ് ​ഗോൾ നേടുന്നു, uzbekistan vs colombiax
Updated on
1 min read

വാഷിങ്ടണ്‍: ലോകകപ്പ് ഗ്രൂപ്പ് കെ പോരാട്ടത്തില്‍ ഉസ്‌ബെക്കിസ്ഥാനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ലാറ്റിനമേരിക്കന്‍ കരുത്തരായ കൊളംബിയ. ജയത്തോടെ ഗ്രൂപ്പ് കെയില്‍ കൊളംബിയ ഒന്നാം സ്ഥാനത്ത്. ഇതാദ്യമായാണ് ഉസ്‌ബെക്കിസ്ഥാന്‍ ലോകകപ്പ് കളിക്കുന്നത്.

കളിയുടെ തുടക്കത്തില്‍ ഇരു ടീമുകളും കാര്യമായ മുന്നേറ്റങ്ങളൊന്നും നടത്തിയില്ല. ആദ്യ പകുതി താരതമ്യേന വിരസമായിരുന്നു. ആദ്യ പകുതി ഗോളില്ലാതെ അവസാനിക്കുമെന്നു തോന്നിച്ചു. ആദ്യ പകുതിയില്‍ കൊളംബിയ തന്നെയാണ് പന്തടക്കത്തിലും ആക്രമണത്തിലും മുന്നില്‍ നിന്നത്. ഇതിഹാസ താരം ജെയിംസ് ഹാമിഷ് റോഡ്രിഗസ് മധ്യനിരയില്‍ കളി നിയന്ത്രിച്ചപ്പോള്‍ ഗോളടിച്ചും അടിപ്പിച്ചും ബയേണ്‍ മ്യൂണിക്ക് താരം ലൂയീസ് ഡിയാസും മത്സരം കൊളംബിയ്ക്ക് അനുകൂലമാക്കുന്നതില്‍ നിര്‍ണായകമായി.

Luis Diaz goal
മെസി... മെസി... മെസി... ക്രിസ്റ്റ്യാനോ റൊണാൾഡോയെ നോക്കി കൂവി വിളിച്ച് ആരാധകർ, കടുത്ത നിരാശ (വിഡിയോ)

അതിനിടെയാണ് കൊളംബിയന്‍ ഗോളിന്റെ പിറവി. കളിയുടെ 40ാം മിനിറ്റില്‍ ലൂയീസ് ഡിയാസിന്റെ അസിസ്റ്റില്‍ ഡാനിയല്‍ മുനോസ് കൊളംബിയക്ക് ലീഡ് സമ്മാനിച്ചു. ആദ്യ പകുതിക്ക് പിരിയുമ്പോള്‍ കൊളംബിയ മുന്നില്‍ നിന്നു.

രണ്ടാം പകുതിയാണ് സജീവമായത്. ഇരു ടീമുകളും ആക്രമണ പ്രത്യാക്രമണങ്ങളുമായി കളം വാണതോടെ കളി ആവേശകരമായി. ഉസ്‌ബെക്കിന്റെ കൗണ്ടര്‍ അറ്റാക്കുകള്‍ രണ്ടാം പകുതിയില്‍ കൊളംബിയയെ വെള്ളം കുടിപ്പിച്ചു.

60ാം മിനിറ്റില്‍ കൊളംബിയയെ ഞെട്ടിച്ച് ഉസ്‌ബെക്കിന്റെ സമനില ഗോളും വന്നു. അബ്ബോസ്‌ബെക്ക് ഫയ്‌സുല്ലായേവാണ് വല ചലിപ്പിച്ചത്. ഉസ്‌ബെക്ക് ഫുട്‌ബോള്‍ ചരിത്രത്തില്‍ ഒരിക്കലും മായാത്ത പേരായി ഇനി അബ്ബോസ്‌ബെക്കിന്റെ പേര് മാറും. ലോകകപ്പില്‍ ഉസ്‌ബെക്കിസ്ഥനായി ആദ്യ ഗോള്‍ നേടിയ താരമെന്ന പെരുമയാണ് താരം സ്വന്തമാക്കിയത്. ഉസ്‌ബെക്ക് ക്യാപ്റ്റന്‍ എല്‍ദോര്‍ ഷൊമുറോദോവിന്റെ ഒരു തകര്‍പ്പന്‍ വോളി കൊളംബിയന്‍ ഗോള്‍ കീപ്പര്‍ കാമിലോ വര്‍ഗാസ് തട്ടിയകറ്റിയെങ്കിലും പന്ത് നേരെ കിട്ടിയത് ബോക്‌സില്‍ നിന്ന അബ്ബോസ്‌ബെക്കിന്. താരം ഹെഡ്ഡ് ചെയ്ത് പന്ത് വലയിലാക്കി. അവരുടെ ചരിത്രത്തിലെ ആദ്യ ലോകകപ്പ് ഗോള്‍.

Luis Diaz goal
അവസാന നിമിഷം വലയില്‍ പന്ത്! നാടകീയം ഘാന, പാനമയെ ഒറ്റ ഗോളില്‍ വീഴ്ത്തി

സമനില വഴങ്ങിയതോടെ കൊളംബിയ ലീഡ് തിരികെ പിടിക്കാന്‍ കടുത്ത ആക്രമണം അഴിച്ചുവിട്ടു. 5 മിനിറ്റിനുള്ളില്‍ അതിന്റെ ഫലവും അവര്‍ അനുഭവിച്ചു. 65ാം മിനിറ്റില്‍ ലൂയീസ് ഡിയാസാണ് ഗോള്‍ നേടിയത്.

മൂന്നാം ഗോള്‍ ഇഞ്ച്വറി സമയത്തും നേടി കൊളംബിയ ജയം ഉറപ്പിച്ചു. പകരക്കാരനായി എത്തിയ ജാമിന്റന്‍ കാംപസാണ് ഗോള്‍ സ്‌കോറര്‍. കുച്ചോ ഹെര്‍ണാണ്ടസ് നല്‍കിയ അസിസ്റ്റില്‍ നിന്നാണ് ഗോള്‍ വന്നത്.

Luis Diaz goal
'കിങ് കെയ്ന്‍' ഡബിള്‍! ക്രൊയേഷ്യയെ തകര്‍ത്തെറിഞ്ഞ് ഇംഗ്ലണ്ടിന്റെ 'മധുര പ്രതികാരം'
Summary

uzbekistan vs colombia: Luis Diaz inspired Colombia to a commanding win over Uzbekistan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com