ന്യൂസിലന്‍ഡ് ടീം  ഫെയ്‌സ്ബുക്ക്
Sports

അവസാന ഓവറില്‍ മൂന്ന് വിക്കറ്റുകള്‍, ഹാട്രിക്കുമായി ഫെര്‍ഗൂസണ്‍, കുഞ്ഞന്‍ സ്‌കോറിലും ലങ്കയെ വീഴ്ത്തി കിവീസ്

19.5 ഓവറില്‍ 103 റണ്‍സൊടുക്കുന്നതിനിടെ ലങ്ക ഓള്‍ ഔട്ടായി.

Author : സമകാലിക മലയാളം ഡെസ്ക്

ദംബുല്ല: കുഞ്ഞന്‍ സ്‌കോറിലും ശ്രീലങ്കയ്‌ക്കെതിരെ പൊരുതി കളിച്ച ന്യൂസിലന്‍ഡിന് തകര്‍പ്പന്‍ ജയം. രണ്ടാം ടി20യില്‍ 108 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്കയെ കിവീസ് ബൗളര്‍മാര്‍ അനായാസം എറിഞ്ഞ് വീഴ്ത്തി. 19.5 ഓവറില്‍ 103 റണ്‍സെടുക്കുന്നതിനിടെ ലങ്ക ഓള്‍ ഔട്ടായി.

ലോക്കി ഫെര്‍ഗൂസണിന്റെ ഹാട്രിക് മികവാണ് ന്യൂസിലന്‍ഡ് വിജയത്തില്‍ നിര്‍ണായകമായത്. കാലിന് പരിക്കേറ്റതിനാല്‍ രണ്ട് ഓവര്‍ മാത്രമാണ് ഫെര്‍ഗൂസണ്‍ എറിഞ്ഞത്. 3/7 എന്ന മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്. 9.3 ഓവറില്‍ 50 റണ്‍സ് എന്ന നിലയില്‍ ലങ്കന്‍ ജയം ഉറപ്പെന്ന് കരുതിയ മത്സരത്തിലാണ് ന്യൂസിലന്‍ഡിന്റെ വന്‍തിരിച്ചു വരവ്.

മൈക്കല്‍ ബ്രേസ്‌വെല്ലും ഗ്ലെന്‍ ഫിലിപ്‌സും ലങ്കന്‍ ബാറ്റിങ് നിരയെ സമ്മര്‍ദത്തിലേക്ക് തള്ളിവിട്ടു. 15 റണ്‍സെടുത്ത ഭാനുക രാജപക്‌സെയെയും 1 റണ്‍സിന് ദുനിത് വെല്ലലഗെയെയും ബ്രേസ്‌വെല്‍ പുറത്താക്കി. തന്റെ നാലാം ടി20 കളിച്ച സക്കാരി ഫൗള്‍ക്‌സ് 3 റണ്‍സിന് വനിന്ദു ഹസരംഗയുടെ നിര്‍ണായക വിക്കറ്റ് സ്വന്തമാക്കി. ശ്രീലങ്കന്‍ നിരയില്‍ ഓപ്പണര്‍ നിസാങ്ക 51 പന്തില്‍ ആറ് ബൗണ്ടറികളടക്കം 52 റണ്‍സ് നേടി മികച്ച സ്‌കോര്‍ നേടി. എന്നാല്‍ അവസാന ഓവറില്‍ ഫിലിപ്‌സ് താരത്തെ പുറത്താക്കി. അവസാന ഓവറില്‍ ഹാട്രിക് നേടാനായില്ലെങ്കിലും ഫിലിപ്‌സ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.

രംഗിരി ദാംബുല്ല സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ ശ്രീലങ്ക ആദ്യം ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. വില്‍ യങ് (32 പന്തില്‍ 30) ജോഷ് ക്ലാര്‍ക്‌സണ്‍ (25 പന്തില്‍ 24) എന്നിവരുടെ ന്യൂസിലന്‍ഡിന്റെ മികച്ച സ്‌കോറര്‍മാര്‍. 19.3 ഓവറില്‍ 108 റണ്‍സ് എടുക്കന്നതിനിടെ ന്യൂസിലന്‍ഡ് ഓള്‍ഔട്ടായി. ശ്രീലങ്കന്‍ നിരയില്‍ വനിന്ദു ഹസരംഗ (4/17), മതീഷ പതിരണ (3/11) മികച്ച ബൗളിങ് കാഴ്ചവെച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരുവുനായ്ക്കളെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്ന ഉത്തരവ് പിൻവലിക്കില്ലെന്ന് സുപ്രീം കോടതി; ഹൈക്കോടതികൾക്ക് നേരിട്ടുള്ള നിരീക്ഷണ ചുമതല

'സിപിഎമ്മും ബിജെപിയും ഇറക്കാന്‍ പോകുന്ന സരിതയാണ്'; കുലംകുത്തികളുടെ ഓരിയിടലിനെ അവജ്ഞയോടെ തള്ളുന്നുവെന്ന് റിനിയുടെ മറുപടി

'മമ്മൂക്ക അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് അമ്മാളു അമ്മ ഉറങ്ങിയിരുന്നത്'; ഹൃദ്യമായ കുറിപ്പുമായി സീമ ജി നായർ

'സതീശനങ്കിളിന് ഒരു ഉമ്മ കൊടുക്കണമെന്നുണ്ടായിരുന്നു; എന്നെ കാണാൻ ക്യൂട്ട് ആണെന്ന് പറഞ്ഞു!'

'ലൂക്ക ദ ഗ്രെയ്റ്റ്'! അഞ്ചാം ലോകകപ്പിലും 'മിഡ്ഫീല്‍ഡ്' മോഡ്രിച് നിയന്ത്രിക്കും; ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ക്രൊയേഷ്യ

SCROLL FOR NEXT